---
title: "മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വാര്‍ഡിലെ മുഴുവന്‍ തോടുകള്‍ ശുചീകരിച്ച് മാതൃകയായി "
english_title: "The entire streams in the ward were cleaned and modeled as part of the monsoon disease prevention activities"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36747/the-entire-streams-in-the-ward-were-cleaned-and-modeled-as-part-of-the-monsoon-disease-prevention-activities"
published_at: "2022-04-09T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6251a6d389bcb_00000000  NEW CARD.JPG"
keywords: []
---

# മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വാര്‍ഡിലെ മുഴുവന്‍ തോടുകള്‍ ശുചീകരിച്ച് മാതൃകയായി 

> **Lead Summary:** **പേരാമ്പ്ര: **മുതുകാട് ഏഴാം വാര്‍ഡില്‍ വാര്‍ഡിലെ മുഴുവന്‍ തോടുകളും ശുചീകരണം നടത്തി. മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഞാന്‍ ഒഴുകട്ടെ എന്ന പേരിലാണ് തോടുകള്‍ ശുചീകരണം നടത്തിയത്.

## Article Content

**പേരാമ്പ്ര: **മുതുകാട് ഏഴാം വാര്‍ഡില്‍ വാര്‍ഡിലെ മുഴുവന്‍ തോടുകളും ശുചീകരണം നടത്തി. മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഞാന്‍ ഒഴുകട്ടെ എന്ന പേരിലാണ് തോടുകള്‍ ശുചീകരണം നടത്തിയത്.

മഴക്കാലത്ത് ഉണ്ടാകുന്ന വെളളം കെട്ടിനിക്കലും കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതും മഴക്കാലാരോഗങ്ങള്‍ക്ക് ഒരു പ്രധാന കാരണം ആകുന്നുണ്ട്. ഓടകളിലും അഴുക്കുചാലുകളിലും കെട്ടിനില്‍ക്കുന്ന വെള്ളം കൊതുക് മുട്ടയിട്ട് പെരുകുന്നതിനും ഇടയാകുന്നു ഇവയെ എല്ലാം തടയാനാണ് നാട് ഒന്നിച്ച് തോടുകള്‍ ശുചീകരിച്ചത്.

ഗ്രാമ പഞ്ചായത്ത് അംഗം രാജേഷ് തറവട്ടത്ത് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ അഗസ്റ്റിന്‍ കൊമ്മറ്റത്തില്‍ അധ്യക്ഷനായി.

ജെഎച്ച്‌ഐ ജോബി അഗസ്റ്റിന്‍, ഖുവി നോബിള്‍ മുന്‍ മെംബര്‍ ഷീനാ റോബിന്‍ മേറ്റുമാരായ അനിത തണല്‍, തങ്കമണി, കോമള, ഷാലി , ഷൈനി, നീന ബാബു, സുനിത, ഷാന്റി, ബിന്ദു എന്നിവരും

ഹരിത കര്‍മ്മ സേനാംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും അയല്‍ക്കൂട്ടം ഭാരവാഹികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36747/the-entire-streams-in-the-ward-were-cleaned-and-modeled-as-part-of-the-monsoon-disease-prevention-activities)