---
title: "പട്ടാണിപ്പാറയില്‍ മരം കടപുഴകി വീണു "
english_title: "Tree fell in Pattanipara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367522/tree-fell-in-pattanipara"
published_at: "2026-06-22T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38d2ce46e9b_uuuuuuuuu.jpg"
keywords: []
---

# പട്ടാണിപ്പാറയില്‍ മരം കടപുഴകി വീണു 

> **Lead Summary:** **പേരാമ്പ്ര:** പട്ടാണിപ്പാറയില്‍ മരം കടപുഴകി വീണു അപകടം. കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ 12 മണിയോടെയായിരുന്നു അപകടം. 40 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാക മരം കടപുഴകി വീഴുകയായിരുന്നു. അപകട സമയത്ത് റോഡില്‍ വാഹനങ്ങള്‍ വരാതിരുന്നത് കാരണം വലിയ അപകടം ഒഴിവായി.

## Article Content

**പേരാമ്പ്ര:** പട്ടാണിപ്പാറയില്‍ മരം കടപുഴകി വീണു അപകടം. കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ 12 മണിയോടെയായിരുന്നു അപകടം. 40 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാക മരം കടപുഴകി വീഴുകയായിരുന്നു. അപകട സമയത്ത് റോഡില്‍ വാഹനങ്ങള്‍ വരാതിരുന്നത് കാരണം വലിയ അപകടം ഒഴിവായി.

പേരാമ്പ്രയില്‍ നിന്നും അഗ്‌നിശമനസേന എത്തിയാണ് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡോ. കെ.ജി. അടിയോടി വനം മന്ത്രി ആയിരുന്നപ്പോള്‍ നട്ട മരങ്ങളും അതിന്റെ വിത്ത് വീണു മുളച്ച മരങ്ങളുമാണ് ഇപ്പോള്‍ കാലപ്പഴക്കം കാരണം മുറിഞ്ഞു വീഴുന്നത്.

പഴകിയ മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. മരം വീണു 11 കെ.വി ലൈന്‍ പൊട്ടി വീണതിനാല്‍ പ്രദേശം ഇരുട്ടിലായി.

ലാസ്റ്റ് പന്തിരിക്കര മുതല്‍ പെരുവണ്ണാമൂഴി വരെ റോഡ് സൈഡില്‍ ഏത് സമയവും മുറിഞ്ഞു വീഴും എന്ന അവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങളാണുള്ളത്. ഇവ മുറിച്ചു മാറ്റാന്‍ അധികാരികള്‍ തയാറാകണമെന്ന് ഗ്രാമ പഞ്ചായത്ത് അംഗം കെ.ബി. താര ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367522/tree-fell-in-pattanipara)