---
title: "പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപകട ഇന്‍ഷൂറന്‍സ്"
english_title: "Accident insurance for local journalists at kozhikkode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367534/accident-insurance-for-local-journalists-at-kozhikkode"
published_at: "2026-06-22T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38da282c0a8_oooooooooo.jpg"
keywords: []
---

# പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപകട ഇന്‍ഷൂറന്‍സ്

> **Lead Summary:** **കോഴിക്കോട്:** പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപകട ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍.

## Article Content

**കോഴിക്കോട്:** പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപകട ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍.

അവഗണിക്കപ്പെട്ട് നില്‍ക്കുന്ന ഫ്രീലാന്‍സായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ക്ഷേമ പദ്ധതികളൊന്നും തന്നെ നിലവിലില്ല. ന്യൂ ഇന്ത്യാ അഷ്യൂറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് ചികിത്സാ ആനുകൂല്യമുള്‍പ്പടെ തൊഴിലിടത്തില്‍ നിന്നും അല്ലാതെയുമുള്ള എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം ഉറപ്പാക്കുന്ന ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയത്.

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് & മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ (ഐആര്‍എംയു) അംഗങ്ങളായ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരെയും ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

കോഴിക്കോട് നഗരത്തില്‍ നടന്ന ആദ്യഘട്ട ഇന്‍ഷുറന്‍സ് ക്യാമ്പ് ജോസ്.കെ. ജോഷ്വ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിപി.കെ. പ്രിയേഷ് കുമാര്‍ പദ്ധതിയെ പറ്റി വിശദീകരിച്ചു. സെക്രട്ടറി എ.പി. സതീഷ് സ്വാഗതവും ഖജാന്‍ജി കെ.ടി.കെ. റഷീദ് നന്ദിയും പറഞ്ഞു.

ദേവരാജ് കന്നാട്ടി, കമലേഷ് കടലുണ്ടി, എസ്.പി അംജത്, ദ്രുവന്‍ നായര്‍, ബഷീര്‍ ആരാമ്പ്രം, രഘു നാഥ് പുറ്റാട് തുടങ്ങിയവര്‍ സംസാരിച്ചു. കേരള ബഡ്ജറ്റില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ ചിരകാല ആവശ്യങ്ങളെ അവഗണിച്ചതില്‍ യോഗം പ്രതിഷേധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367534/accident-insurance-for-local-journalists-at-kozhikkode)