---
title: "കല്ലോട് ചേനായി റോഡ് ശുചീകരിച്ച് യുവശക്തി സ്വയം സഹായ സംഘം"
english_title: "Yuvashakthi Self-Help Group cleans Kallod-Chennai road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367554/yuvashakthi-self-help-group-cleans-kallod-chennai-road"
published_at: "2026-06-22T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38e30d6f3c3_rrrrrrrrrrrrrrrr.jpg"
keywords: []
---

# കല്ലോട് ചേനായി റോഡ് ശുചീകരിച്ച് യുവശക്തി സ്വയം സഹായ സംഘം

> **Lead Summary:** **പേരാമ്പ്ര: **കല്ലോട് ചേനായി റോഡ് കസക്കിന് സമീപം റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകളും മാലിന്യങ്ങളും നീക്കം ചെയ്ത് യുവശക്തി സ്വയം സഹായ സംഘം ശുചീകരണ പ്രവര്‍ത്തനം നടത്തി മാതൃകയായി. വഴിയാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ ദുരിതമായി മാറിയ സാഹചര്യത്തിലാണ് കല്ലോട് യുവശക്തി സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ ശുചീകരണവുമായി രംഗത്തിറങ്ങിയത്.

## Article Content

**പേരാമ്പ്ര: **കല്ലോട് ചേനായി റോഡ് കസക്കിന് സമീപം റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകളും മാലിന്യങ്ങളും നീക്കം ചെയ്ത് യുവശക്തി സ്വയം സഹായ സംഘം ശുചീകരണ പ്രവര്‍ത്തനം നടത്തി മാതൃകയായി. വഴിയാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ ദുരിതമായി മാറിയ സാഹചര്യത്തിലാണ് കല്ലോട് യുവശക്തി സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ ശുചീകരണവുമായി രംഗത്തിറങ്ങിയത്.

ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗം വി.സി പ്രദീപ് നിര്‍വ്വഹിച്ചു. പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റല്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ ഉണ്ണികൃഷ്ണന്‍, യുവശക്തി സ്വയം സഹായ സംഘം പ്രസിഡന്റ് പ്രസൂണ്‍ കല്ലോട്, സെക്രട്ടറി പ്രേംദാസ് തറവട്ടത്ത് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മഴക്കാല രോഗങ്ങളും ഷിഗെല്ല ഉള്‍പ്പെടെയുള്ള മാരകമായ പകര്‍ച്ച വ്യാധികളും പടര്‍ന്നു പിടിക്കുന്നത് തടയാന്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. എല്ലാവരും അവരവരുടെ വീട്ടുപറമ്പും പൊതുഇടങ്ങളും ശുചിയായി സൂക്ഷിക്കാന്‍ മുന്നോട്ട് വരണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ വാര്‍ഡ് അംഗം വി.സി പ്രദീപ് ആവശ്യപ്പെട്ടു.

യുവശക്തി സ്വയം സഹായ സംഘം പ്രവര്‍ത്തകരായ കിരണ്‍, സുജിത്ത്, ഷിനോജ്, പ്രമോദ്, സലില്‍കുമാര്‍, സുബിന്‍ തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തില്‍ സജീവമായി പങ്കെടുത്തു. ചടങ്ങില്‍ വിനോദന്‍ ഗോകുലം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367554/yuvashakthi-self-help-group-cleans-kallod-chennai-road)