---
title: "ഉന്നത വിജയികള്‍ക്ക് ആദരവുമായി സഹൃദയ വെല്‍ഫെയര്‍ ക്ലബ്&വായനശാല"
english_title: "Sahrudaya Welfare Club & School felicitates top achievers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367558/sahrudaya-welfare-club-school-felicitates-top-achievers"
published_at: "2026-06-22T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38e464e716c_lailu.JPG"
keywords: []
---

# ഉന്നത വിജയികള്‍ക്ക് ആദരവുമായി സഹൃദയ വെല്‍ഫെയര്‍ ക്ലബ്&വായനശാല

> **Lead Summary:** **വാളുര്‍ :** സഹൃദയ വെല്‍ഫെയര്‍ ക്ലബ്& വായനശാല കോവിലകത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്തു നിന്നും കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിവീര്‍ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ആര്‍മിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളെയും, പ്ലസ്ടു പരീക്ഷയില്‍ ഫുള്‍എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.

## Article Content

**വാളുര്‍ :** സഹൃദയ വെല്‍ഫെയര്‍ ക്ലബ്& വായനശാല കോവിലകത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്തു നിന്നും കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിവീര്‍ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ആര്‍മിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളെയും, പ്ലസ്ടു പരീക്ഷയില്‍ ഫുള്‍എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.

വൈഗ സുധി, അല്‍ജിത്, സാബിന്‍ജിത് എന്നിവര്‍ക്ക് ക്ലബ് പ്രസിഡന്റ് ബിനീഷ് കുയിബാട്ടില്‍ ഉപഹാരം കൈമാറി.

ക്ലബ് സെക്രട്ടറി സനൂപ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അജയന്‍ മേലെ മുണ്ടപുറത്ത്, ബബീഷ് കേളോത്ത്, രതീഷ് എടത്തില്‍, ലിനീഷ് മൂലാട്, കെ.എം.സന്തോഷന്‍, വി.കെ.സബീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367558/sahrudaya-welfare-club-school-felicitates-top-achievers)