---
title: "സംഗീത ദിനം ആചരിച്ച് ബീക്കണ്‍ ആര്‍ട്ട് & കള്‍ച്ചറല്‍ കലക്ടീവ്"
english_title: "Beacon Art & Cultural Collective celebrates Music Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367567/beacon-art-cultural-collective-celebrates-music-day"
published_at: "2026-06-22T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38ed964e4be_fayiz.JPG"
keywords: []
---

# സംഗീത ദിനം ആചരിച്ച് ബീക്കണ്‍ ആര്‍ട്ട് & കള്‍ച്ചറല്‍ കലക്ടീവ്

> **Lead Summary:** **പേരാമ്പ്ര: **അമ്പാളിത്താഴ ബീക്കണ്‍ ആര്‍ട്ട് & കള്‍ച്ചറല്‍ കലക്ടീവ് ലോക സംഗീത ദിനാചരണം നടത്തി. പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ഇ.പി. സജീവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **അമ്പാളിത്താഴ ബീക്കണ്‍ ആര്‍ട്ട് & കള്‍ച്ചറല്‍ കലക്ടീവ് ലോക സംഗീത ദിനാചരണം നടത്തി. പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ഇ.പി. സജീവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ഷൈജിത്ത് പാറക്കണ്ടി അധ്യക്ഷത വഹിച്ചു. സിന്ധു പേരാമ്പ്ര, റസാക്ക് പരിയാരത്ത്, സി.കെ സത്യന്‍, സുരേഷ് പൊന്‍പറ, ഒ.എം രാജന്‍, കെ.സി രാഘവന്‍, വേണു കുന്നത്ത്, പി.കെ വിജേഷ്, വിജയരാഘവന്‍ പാറക്കണ്ടി, സനീഷ് പാറക്കണ്ടി താഴക്കുനി രഘുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

ചടങ്ങില്‍ വി. എന്‍. മുരളീധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.വി. വിജു നന്ദിയും പറഞ്ഞു. തുടര്‍ന്ന് ബാലഗോപാല്‍, സുഗോജ സുരേഷ്, പ്രേമ, ജലജ ശശി, റോജ അശോകന്‍, ജിഷ സുരേഷ്, പി.പി ഷാജി, പി.സി ഗീത, അഭിലാഷ്, സന്ദീപ് കല്‍പത്തൂര്‍ എന്നിവരുടെ ഗാനാലാപനവും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367567/beacon-art-cultural-collective-celebrates-music-day)