---
title: "വായനാവാരം; ഭാവന തിയേറ്റേഴ്‌സ് പുസ്തക ചര്‍ച്ചയും കവിയരങ്ങും സംഘടിപ്പിച്ചു"
english_title: "Reading Week; Bhavana Theatres organized a book discussion and poetry reading"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367576/reading-week-bhavana-theatres-organized-a-book-discussion-and-poetry-reading"
published_at: "2026-06-22T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38f122d2f3b_fffffhgggggg.jpg"
keywords: []
---

# വായനാവാരം; ഭാവന തിയേറ്റേഴ്‌സ് പുസ്തക ചര്‍ച്ചയും കവിയരങ്ങും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **വായനാവാര ആഘോഷങ്ങളുടെ ഭാഗമായി കല്ലോട് ഭാവന തിയേറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ 'പുസ്തകപ്പന്തല്‍' എന്ന പേരില്‍ പുസ്തക ചര്‍ച്ചയും കവിയരങ്ങും സംഘടിപ്പിച്ചു. അധ്യാപകനും പ്രഭാഷകനും എഴുത്തുകാരനുമായ ജി. രവി പരിപാടി ഉദ്ഘാടനം ചെയ്തു. മുന്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **വായനാവാര ആഘോഷങ്ങളുടെ ഭാഗമായി കല്ലോട് ഭാവന തിയേറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ 'പുസ്തകപ്പന്തല്‍' എന്ന പേരില്‍ പുസ്തക ചര്‍ച്ചയും കവിയരങ്ങും സംഘടിപ്പിച്ചു. അധ്യാപകനും പ്രഭാഷകനും എഴുത്തുകാരനുമായ ജി. രവി പരിപാടി ഉദ്ഘാടനം ചെയ്തു. മുന്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ജി. രവി രചിച്ച 'കൂത്താളി ദേശം', 'മീത്തല്‍' എന്നീ നോവലുകളെ മുന്‍നിര്‍ത്തിയായിരുന്നു പുസ്തക ചര്‍ച്ച. ഭാവന തിയേറ്റേഴ്‌സ് അംഗം പി.കെ. ലിനീഷ് പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.

കൂത്താളി സമരത്തിന്റെ ചരിത്രപശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ നോവല്‍ പുതിയ തലമുറക്ക് അന്നത്തെ പോരാട്ടവീര്യം മനസ്സിലാക്കിക്കൊടുക്കാനുള്ളവയാണെന്നും, ഇന്ന് നമ്മള്‍ അനുഭവിക്കുന്ന സൗകര്യങ്ങളും സംവിധാനങ്ങളും ഇത്തരം വലിയ സമരങ്ങളിലൂടെ നേടിയെടുത്തതാണെന്ന ബോധ്യം പുതിയ ജനതയിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും ജി. രവി ഉദ്ഘാടന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഭാവന തിയേറ്റേഴ്‌സ് ട്രഷറര്‍ ബേബി സുനില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് ടി. പ്രകാശന്‍ നന്ദിയും രേഖപ്പെടുത്തി. ടി.എച്ച്. നാരായണന്‍, വേണുഗോപാലന്‍ പേരാമ്പ്ര, ഭാഷ മമ്മു, പ്രേമന്‍ പാമ്പിരിക്കുന്ന്, ശ്രീധരന്‍ പട്ടാണിപ്പറ, മനോജ് മഠത്തില്‍, ടി.എച്ച്. രഘു, സൗദ റഷീദ്, ബക്കര്‍ കല്ലോട് എന്നിവര്‍ കവിതകള്‍ ആലപിച്ചു. തുടര്‍ന്ന് കവിയരങ്ങും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367576/reading-week-bhavana-theatres-organized-a-book-discussion-and-poetry-reading)