---
title: "ബസില്‍ വച്ച് അപസ്മാരമിളകിയ യുവാവിനെ രക്ഷിക്കാന്‍ ആംബുലന്‍സായി സ്വകാര്യ ബസ്"
english_title: "Private bus as an ambulance to rescue a young man who had epilepsy on the bus"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36761/private-bus-as-an-ambulance-to-rescue-a-young-man-who-had-epilepsy-on-the-bus"
published_at: "2022-04-09T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6251b943dd3f8_00000000  NEW CARD.JPG"
keywords: []
---

# ബസില്‍ വച്ച് അപസ്മാരമിളകിയ യുവാവിനെ രക്ഷിക്കാന്‍ ആംബുലന്‍സായി സ്വകാര്യ ബസ്

> **Lead Summary:** ** പേരാമ്പ്ര:** കുറ്റ്യാടി -കോഴിക്കോട് റൂട്ടില്‍ ബസില്‍ വച്ച് അപസ്മാരമിളകിയ യുവാവിനെ രക്ഷിക്കാന്‍ ആംബുലന്‍സായി സ്വകാര്യ ബസ്.

## Article Content

** പേരാമ്പ്ര:** കുറ്റ്യാടി -കോഴിക്കോട് റൂട്ടില്‍ ബസില്‍ വച്ച് അപസ്മാരമിളകിയ യുവാവിനെ രക്ഷിക്കാന്‍ ആംബുലന്‍സായി സ്വകാര്യ ബസ്.

ബസില്‍ വച്ച് അപസ്മാരമിളകിയ യുവാവിനെ ഒട്ടും അമാന്തിച്ച് നില്‍ക്കാതെ യാത്രക്കാരെ മൊത്തം ഇറക്കി ബസ് ഉടനെ തന്നെ രോഗിയെയും കൊണ്ട് -ഗവ: ഹോസ്പിറ്റലിലേക്ക് കുതിച്ചെത്തി യുവാവിന്റെ ജീവന്‍ രക്ഷിക്കുകയായിരുന്നു.

അനന്തു എന്ന ബസിലെ ജീവനക്കാരാണ് ഈ മാതൃകപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചത്. പേരാമ്പ്ര ചിരുത കുന്ന് സ്വദേശി അബ്ദുറഹ്മാന്‍ എന്ന അന്ത്രുവാണ് ഡ്രൈവര്‍. കോഴിക്കോട് നിന്ന് കുറ്റ്യാടിക്കുള്ള യാത്രക്കിടയിലാണ് ബസ് യാത്രക്കാരന്റെ ജീവനും കൊണ്ട് ആശുപത്രിയിലേക്ക് കൃതിച്ചത്.

ഇന്ന് ഉച്ചക്ക് 1.10 ഓടെയാണ് സംഭവം. ഉള്ള്യേരി ഭാഗത്ത് നിന്ന് കടിയങ്ങാടേക്ക് യാത്ര ചെയ്യുന്ന മദ്ധ്യവയസ്‌ക്കനാണ് ബസില്‍ വെച്ച് അസ്വസ്തനായത്.

തുടര്‍ന്ന് പേരാമ്പ്ര പട്ടണം കഴിഞ്ഞ ഉടന്‍ ഇയാള്‍ കൂടുതല്‍ ക്ഷീണിതനാവുകയും വായില്‍ നിന്ന് നുര ഉള്‍പ്പെടെ വന്നപ്പോള്‍ ഡ്രൈവര്‍ മറ്റൊന്നും നോക്കാതെ ബസുമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു.

ചെറിയ വാഹനങ്ങള്‍ പോലും കടന്നുപോവാന്‍ ഏറെ ബുദ്ധിമുട്ടുന്ന ഇടുങ്ങിയ റോഡിലൂടെ എങ്ങനെയാണ് ബസ് ഓടിച്ച് ആശുപത്രി മുറ്റത്ത് എത്തിയതെന്ന് അറിയില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു. ജീവന്‍ രക്ഷിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്നും മതിലും കമാനവുമെല്ലാം ഇടിച്ചിടാതെ ആശു പതിയില്‍ എത്തിച്ചതിന്റെ ആശ്വാസത്തിലുമാണ്.

യാത്രക്കാരില്‍ ചിലര്‍ വഴിയില്‍ ഇറങ്ങിയും മറ്റ് ചിലര്‍ ബസില്‍ തന്നെ ഇരുന്നും സഹകരിച്ചു . ആശുപത്രി മുറ്റത്ത് ബസ് എത്തിചെങ്കിലും ഇയാളെ ഇറക്കാന്‍ പ്രയാസപ്പെട്ടു.

ഡോക്ടര്‍ ബസിലെത്തി പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് രോഗിയെ സ്ട്രക്ചറിലേക്ക് മാറ്റാന്‍ കഴിഞ്ഞത്. പെട്ടന്ന് എത്തിച്ചതിനാല്‍ ഇവിടെത്തന്നെ ചികിത്സ നല്‍കാനായി.

ഇല്ലെങ്കില്‍ കോഴിക്കോട് കൊണ്ടുപോകേണ്ടിവരുമായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞതായി ഡ്രൈവര്‍ അന്ത്രു പറഞ്ഞു. പേരാമ്പ്ര താലൂക്ക് ആശുപത്രി മുറ്റത്ത് ആദ്യമായാണ് ഒരു സ്വകാര്യ ബസ് എത്തുന്നത്.

രോഗി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവറുടെ പ്രവര്‍ത്തിയെ ബസിലെ യാത്രക്കാരും ആശുപത്രി ജീവനക്കാരും രോഗിയുടെ ബന്ധുക്കളും പ്രശംസിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36761/private-bus-as-an-ambulance-to-rescue-a-young-man-who-had-epilepsy-on-the-bus)