---
title: "അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു"
english_title: "International Yoga Day celebration organized at arikkulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367617/international-yoga-day-celebration-organized-at-arikkulam"
published_at: "2026-06-22T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a390a633259a_yttr.jpg"
keywords: []
---

# അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍:** അരിക്കുളം എയുപി സ്‌കൂളിന്റെ സഹകരണത്തോടെ നാഷണല്‍ ആയുഷ് മിഷന്‍ കേരളവും കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പും അരിക്കുളം ഗ്രാമപഞ്ചായത്തും അരിക്കുളം സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്‍ടറും സംയുക്തമായി പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍:** അരിക്കുളം എയുപി സ്‌കൂളിന്റെ സഹകരണത്തോടെ നാഷണല്‍ ആയുഷ് മിഷന്‍ കേരളവും കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പും അരിക്കുളം ഗ്രാമപഞ്ചായത്തും അരിക്കുളം സര്‍ക്കാര്‍ ഹോമിയോപ്പതി ഡിസ്പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്‍ടറും സംയുക്തമായി പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു.

അരിക്കുളം എയുപി സ്‌കൂളില്‍ വച്ച് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രമണി ഉദ്ഘാടനം ചെയ്തു. അരിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.ടി. സജിത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.സി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി.

ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ എന്‍.പി ബിന്ദു, വാര്‍ഡ് അംഗം കെ.എം നാരായണി, എച്ച്എംസി അംഗം എം. പ്രകാശന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.പി. വിജല, അരിക്കുളം എയുപി സ്‌കൂള്‍ അധ്യാപിക കെ.വി. ജിഷ, ആശ വര്‍ക്കര്‍ പി. പ്രസന്ന എന്നിവര്‍ സംസാരിച്ചു. അരിക്കുളം ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ അഫ്‌ന സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് അംഗം പി.എം. ജസീന നന്ദിയും പറഞ്ഞു.

അരിക്കുളം ഗവ ഹോമിയോ ഡിസ്പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്റര്‍ യോഗ ഇന്‍സ്ട്രക്ടര്‍ ഡോ. എ മൗന യോഗക്ക് നേതൃത്വം നല്‍കി. യോഗ ക്ലബ് അംഗങ്ങള്‍ യോഗ ഡാന്‍സ് അവതരിപ്പിച്ചു. പരിപാടിയില്‍ വിവിധ യോഗക്ലബ്ബുകളിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 110 പേരും 55 സ്‌കൂള്‍ കുട്ടികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367617/international-yoga-day-celebration-organized-at-arikkulam)