---
title: "പകര്‍ച്ചവ്യാധി പ്രതിരോധം; അവലോകന യോഗം ചേര്‍ന്നു"
english_title: "Epidemic prevention; Review meeting held at velam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367784/epidemic-prevention-review-meeting-held-at-velam"
published_at: "2026-06-23T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a28a5960b0_juuuuuuu.jpg"
keywords: []
---

# പകര്‍ച്ചവ്യാധി പ്രതിരോധം; അവലോകന യോഗം ചേര്‍ന്നു

> **Lead Summary:** **വേളം: **വേളം ഗ്രാമപഞ്ചായത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് അവലോകന യോഗം ചേര്‍ന്നു.

## Article Content

**വേളം: **വേളം ഗ്രാമപഞ്ചായത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് അവലോകന യോഗം ചേര്‍ന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി മുജീബ് റഹ്‌മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷിഗല്ല റിപോര്‍ട്ട് ചെയ്ത പ്രദേശത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

കൊതുകുകളുടെ ഉറവിട നശീകരണം, കിണറുകളില്‍ ക്ലോറിനേഷന്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, ഡ്രൈ ഡെ ദിനാചരണം, ശുചിത്വ പരിശോധന എന്നിവ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു.

വൈസ് പ്രസിഡന്റ് ലീല ആര്യന്‍കാവില്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മഠത്തില്‍ ശ്രീധരന്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍, വാര്‍ഡ് അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

എംഎല്‍എസ്പി ജിന്‍സി സുരേഷ് ഷിഗല്ലയെ കുറിച്ച് ബോധവല്‍കരണ ക്ലാസ് നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ സിറാജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജെഎച്ച്‌ഐ സലാം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367784/epidemic-prevention-review-meeting-held-at-velam)