---
title: " നൊച്ചാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് എതിരെയുള്ള ദുഷ്പ്രചരണംതള്ളിക്കളണം; പഞ്ചായത്ത് ഭരണസമിതി "
english_title: "The negative propaganda against the Nochad Grama Panchayat Administrative Committee should be rejected; Panchayat Administrative Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367801/the-negative-propaganda-against-the-nochad-grama-panchayat-administrative-committee-should-be-rejected-panchayat-administrative-committee"
published_at: "2026-06-23T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a366d3fab7_lailu.JPG"
keywords: []
---

#  നൊച്ചാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് എതിരെയുള്ള ദുഷ്പ്രചരണംതള്ളിക്കളണം; പഞ്ചായത്ത് ഭരണസമിതി 

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നടന്ന് കൊണ്ടിരിക്കുന്ന തൊഴിലുറപ്പ് പദ്ധതിക്കെതിരെ യുഡിഎഫ്എഫ് നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന ദുഷ്പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് പഞ്ചായത്ത് ഭരണസമിതിക്ക് വേണ്ടി ആവശ്യപ്പെടുന്നുവെന്ന് നൊച്ചാട് പഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാറക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നടന്ന് കൊണ്ടിരിക്കുന്ന തൊഴിലുറപ്പ് പദ്ധതിക്കെതിരെ യുഡിഎഫ്എഫ് നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന ദുഷ്പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് പഞ്ചായത്ത് ഭരണസമിതിക്ക് വേണ്ടി ആവശ്യപ്പെടുന്നുവെന്ന് നൊച്ചാട് പഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാറക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പഞ്ചായത്തിലെ ജനങ്ങളേയും തൊഴിലുറപ്പ് തൊഴിലാളികളേയും സമൂഹമാദ്ധ്യമത്തില്‍ അപഹസിക്കുന്ന യുഡിഎഫ് നിലപാട് പ്രതിഷേധാര്‍ഹമാണ്. തൊഴിലുറപ്പ് നടത്തിപ്പ് ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ ജോയിന്റ് ബിഡിഒ ദൈനംദിന പ്രവൃത്തികള്‍ക്ക് ഭരണപരമായ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനാണ്.

പ്രവൃത്തി നടത്തിപ്പില്‍ ക്രമവിരുദ്ധമായ എന്തെങ്കിലും കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിന് പരിഹാരം കണ്ടെത്താനും നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥരാണ് ഈ കാര്യങ്ങള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കേണ്ടത്.

എന്നാല്‍ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ നേതൃത്വം തൊഴിലുറപ്പ് കേന്ദ്രത്തില്‍ നേരിട്ടെത്തി നടത്തിയിട്ടുള്ള പ്രതികരണങ്ങള്‍ തൊഴിലുറപ്പ് തൊഴിലാളികളെ കള്ളന്മാരാക്കി ചിത്രീകരിക്കുന്നതും സമൂഹ മാദ്ധ്യമത്തില്‍ തൊഴിലാളികളെ മാനം കെടുത്തുന്നതുമാണന്നും അവര്‍ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന നടപടികള്‍ കേന്ദ്ര ഗവണ്‍മെന്റ് അതിവേഗം നടപ്പിലാക്കുകയാണ്. ഇതിന്റെ ഭാഗമായി അശാസ്ത്രീയമായ നിരവധി പരിഷ്‌കാരങ്ങള്‍ ഇതിനോടകം പ്രാബല്യത്തില്‍ വന്നു. ലളിതവുമായിരുന്ന നടപടിക്രമങ്ങള്‍ വളരെ സങ്കീര്‍ണമാക്കി കഴിഞ്ഞു. തൊഴിലുറപ്പിന്റെ ഭാവി സംബന്ധിച്ച് തൊഴിലാളികള്‍ ആശങ്കയിലാണ്.

ഇത്തരം ഒരു സാഹചര്യത്തില്‍ തൊഴിലാളികളെയാകെ കള്ളന്‍മാരാക്കി ചിത്രീകരിക്കുകയും നൊച്ചാട് പഞ്ചായത്തിനെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുകയും ചെയ്യുന്നതിന് ഉത്തരവാദപ്പെട്ട ജനപ്രതിനിധികളാണ് നേതൃത്വം നല്‍കിയത്. വസ്തുതകള്‍ മനസ്സിലാക്കാതെയുള്ള ഇത്തരം പ്രചരണം നൊച്ചാട്ടുകാരുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചിട്ടുണ്ട്.

ആയതിനാല്‍ വസ്തുതകള്‍ പൊതു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ പഞ്ചായത്ത് ഭരണ സമിതിക്ക് ഉത്തരവാദിത്വമുണ്ട്. പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ ഉയര്‍ന്നുവന്ന വീഴ്ചകളെ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികളുടെ ഭാഗത്ത് നിന്നും യാതൊരുവിധ വീഴ്ചകളും ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം എന്നാല്‍ ഒപ്പിട്ട് മുങ്ങി കാണിക്കുന്നവരായി ചിത്രീകരിച്ച് കള്ളത്തരങ്ങള്‍ അപമാനിച്ച നടപടി തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്.

വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കല്‍, വൈ പ്രസിഡന്റ് കെ.സി ബാബുരാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സികെ സുജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367801/the-negative-propaganda-against-the-nochad-grama-panchayat-administrative-committee-should-be-rejected-panchayat-administrative-committee)