---
title: "സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് എസ്ഡിപിഐ"
english_title: "SDPI supports government decision"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367835/sdpi-supports-government-decision"
published_at: "2026-06-23T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a52feb6fd3_fayiz.JPG"
keywords: []
---

# സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് എസ്ഡിപിഐ

> **Lead Summary:** **പേരാമ്പ്ര: ** മലയോര മേഖലയിലെ ജനങ്ങളുടെ ദീര്‍ഘകാല സ്വപ്നമായ പേരാമ്പ്ര താലൂക്ക് രൂപീകരണത്തിന് വേണ്ടി പ്രാരംഭമായി ധനസഹായം അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തെ എസ്ഡിപിഐ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി സ്വാഗതം ചെയ്തു .

## Article Content

**പേരാമ്പ്ര: ** മലയോര മേഖലയിലെ ജനങ്ങളുടെ ദീര്‍ഘകാല സ്വപ്നമായ പേരാമ്പ്ര താലൂക്ക് രൂപീകരണത്തിന് വേണ്ടി പ്രാരംഭമായി ധനസഹായം അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തെ എസ്ഡിപിഐ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി സ്വാഗതം ചെയ്തു .

2012 മുതല്‍ പേരാമ്പ്ര താലൂക്ക് രൂപീകരണത്തിനായി എസ്ഡിപിഐ യടക്കം വിവിധ രാഷ്ട്രീയ സാംസ്‌കാരിക കക്ഷികള്‍ സമര രംഗത്താണ്.

ബഹുജന ഒപ്പുശേഖരണം, ബോധവല്‍ക്കരണ ക്യാമ്പയിന്‍,ലഘുലേഖ വിതരണം, മന്ത്രിമാര്‍ ഉള്‍പ്പടെ അധികാരികള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കല്‍, മെഴുകുതിരി പ്രതിഷേധങ്ങള്‍, സെക്രട്ടറിയേറ്റ് മുന്നില്‍ പ്രതിഷേധമുള്‍പ്പെടെയുള്ള വിവിധ സമരങ്ങള്‍ പ്രസ്തുത ആവശ്യത്തിന് വേണ്ടി പാര്‍ട്ടി നടത്തിയിരുന്നു.

ഒരു നാടിന്റെ വികസനത്തിന് പുതിയ അധ്യായം കുറിക്കുന്ന ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം, പെട്ടന്ന് തന്നെ താലൂക്ക് രൂപീകരിക്കാന്‍ സര്‍ക്കാര്‍ മറ്റു നടപടികള്‍ കൈകൊള്ളണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.

ജനകീയ ആവശ്യങ്ങള്‍ക്കായുള്ള പോരാട്ടങ്ങളില്‍ ഇനിയും മുന്‍നിരയില്‍ തന്നെയുണ്ടാകുമെന്ന് എസ്.ഡി.പി.ഐ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367835/sdpi-supports-government-decision)