---
title: "ചെറുവണ്ണൂര്‍ കക്കറ മുക്ക് ഗുളികപ്പുഴ റോഡ് ഗതാഗതയോഗ്യമാക്കണം"
english_title: "Cheruvannur-Kakkara Mukku Gulikapuzha road should be made trafficable."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367844/cheruvannur-kakkara-mukku-gulikapuzha-road-should-be-made-trafficable"
published_at: "2026-06-23T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a5b744b1d7_lailu.JPG"
keywords: []
---

# ചെറുവണ്ണൂര്‍ കക്കറ മുക്ക് ഗുളികപ്പുഴ റോഡ് ഗതാഗതയോഗ്യമാക്കണം

> **Lead Summary:** **പേരാമ്പ്ര : **ചെറുവണ്ണൂര്‍ കക്കറ മുക്ക് ഗുളികപ്പുഴ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് എന്‍സിപി എസ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒട്ടനവധി യാത്രക്കാര്‍ നിത്യവും ആശ്രയിക്കുന്ന ചെറുവണ്ണൂര്‍ കക്കറ മുക്ക് ഗുളികപ്പുഴ റോഡ് വീതി കൂട്ടി ബസ് ഗതാഗതത്തിനുള്ള സൗകര്യമൊരുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍സിപി എസ് ചെറുവണ്ണൂര്‍ മണ്ഡലം പ്രവര്‍ത്തകയോഗം അധികൃതരോട് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര : **ചെറുവണ്ണൂര്‍ കക്കറ മുക്ക് ഗുളികപ്പുഴ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് എന്‍സിപി എസ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒട്ടനവധി യാത്രക്കാര്‍ നിത്യവും ആശ്രയിക്കുന്ന ചെറുവണ്ണൂര്‍ കക്കറ മുക്ക് ഗുളികപ്പുഴ റോഡ് വീതി കൂട്ടി ബസ് ഗതാഗതത്തിനുള്ള സൗകര്യമൊരുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍സിപി എസ് ചെറുവണ്ണൂര്‍ മണ്ഡലം പ്രവര്‍ത്തകയോഗം അധികൃതരോട് ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി ഒ.രാജന്‍ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്തു. മഞ്ചേരി മൊയ്തി അധ്യക്ഷത വഹിച്ചു.

എന്‍എംസി സംസ്ഥാന പ്രസിഡണ്ട് കുന്നത്ത് അനിത, എന്‍സിപി എസ് ജില്ലാ സെക്രട്ടറി പി.കെ.എം ബാലകൃഷ്ണന്‍, ബ്ലോക്ക് പ്രസിഡണ്ട് സഫാമജീദ്, എം.കെ.കുഞ്ഞബ്ദുള്ള, വേലു നിരയില്‍, മനോജ് രാമത്ത്, പി.വി കുമാരന്‍, എം.കെ.മൊയ്തി, എ. ചന്ദ്രന്‍, കെ.സി. കുഞ്ഞബ്ദുള്ള, പി. രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367844/cheruvannur-kakkara-mukku-gulikapuzha-road-should-be-made-trafficable)