---
title: "വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ വായനാ മാസാചരണത്തിന് തുടക്കമായി"
english_title: "Vengapatta Govt.: Reading Month celebration begins at High School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367852/vengapatta-govt-reading-month-celebration-begins-at-high-school"
published_at: "2026-06-23T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a616eeaa38_yuuuuuuuuuuutttttt.jpg"
keywords: []
---

# വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ വായനാ മാസാചരണത്തിന് തുടക്കമായി

> **Lead Summary:** **പേരാമ്പ്ര: **വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ വായനാ ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികളോടെ വായനാ മാസാചരണത്തിന് തുടക്കമായി. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം രജീഷ് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ വായനാ ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികളോടെ വായനാ മാസാചരണത്തിന് തുടക്കമായി. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എം രജീഷ് അധ്യക്ഷത വഹിച്ചു.

എഴുത്തുകാരന്‍ ശ്രീജിത്ത് ചെമ്മരന്‍ മുഖ്യ അതിഥിയായി. എസ്എംസി ചെയര്‍മാന്‍ പി സന്തോഷ്, കെ അശോക് കുമാര്‍, സ്റ്റാഫ് സെക്രട്ടറി അഷറഫ്, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പി.എ സെലീന എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപിക ഷീജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിദ്യാരംഗം കലാസാഹിത്യ വേദി കണ്‍വീനര്‍ ഐ.പി. ലിഷ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367852/vengapatta-govt-reading-month-celebration-begins-at-high-school)