---
title: "വാഹനമിടിച്ച് പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്ന വയോധികന്‍ മരിച്ചു"
english_title: "Elderly man dies after being hit by vehicle, unconscious at kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367884/elderly-man-dies-after-being-hit-by-vehicle-unconscious-at-kadiyangad"
published_at: "2026-06-23T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a93c8321a9_uuuuuuuuuuuuuyyyyyyyyyyyyyy.JPG"
keywords: []
---

# വാഹനമിടിച്ച് പരുക്കേറ്റ് അബോധാവസ്ഥയിലായിരുന്ന വയോധികന്‍ മരിച്ചു

> **Lead Summary:** **കടിയങ്ങാട് : **വാഹനമിടിച്ച് പരുക്കേറ്റ് മൂന്നു മാസത്തോളം അബോധാവസ്ഥയിലായിരുന്ന വയോധികന്‍ മരിച്ചു. കടിയങ്ങാട് മഹിമയിലെ ചിലമ്പ് മലയില്‍ എ. നാരായണന്‍ നായര്‍ ആണ് മരിച്ചത്. 2026 മാര്‍ച്ച് 14 ന് കാലത്ത് കടിയങ്ങാട് അങ്ങാടിയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓംനി വാന്‍ ഇയാളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

## Article Content

**കടിയങ്ങാട് : **വാഹനമിടിച്ച് പരുക്കേറ്റ് മൂന്നു മാസത്തോളം അബോധാവസ്ഥയിലായിരുന്ന വയോധികന്‍ മരിച്ചു. കടിയങ്ങാട് മഹിമയിലെ ചിലമ്പ് മലയില്‍ എ. നാരായണന്‍ നായര്‍ ആണ് മരിച്ചത്. 2026 മാര്‍ച്ച് 14 ന് കാലത്ത് കടിയങ്ങാട് അങ്ങാടിയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓംനി വാന്‍ ഇയാളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ഏറെ നാള്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് വീട്ടില്‍ വെച്ച് മരണപ്പെടുകയായിരുന്നു. പേരാമ്പ്ര മൂന്നൂറാം കണ്ടി ട്രഡേഴ്സിലെ തൊഴിലാളിയാണ്. സംസ്‌കാരം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ വീട്ടുവളപ്പില്‍. ഭാര്യ കമല. മക്കള്‍ സുനിത, ഹരിത, പരേതനായ ഹരിനാഥ്. മരുമകന്‍ മധു (ഉള്ള്യേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367884/elderly-man-dies-after-being-hit-by-vehicle-unconscious-at-kadiyangad)