---
title: "സഹപാഠിക്ക് സ്‌നേഹ ഭവനമൊരുക്കി എന്‍എസ് എസ് വളണ്ടിയര്‍മാര്‍"
english_title: "NSS volunteers prepare a loving home for a friend"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367981/nss-volunteers-prepare-a-loving-home-for-a-friend"
published_at: "2026-06-24T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b6c7500c27_lailu.JPG"
keywords: []
---

# സഹപാഠിക്ക് സ്‌നേഹ ഭവനമൊരുക്കി എന്‍എസ് എസ് വളണ്ടിയര്‍മാര്‍

> **Lead Summary:** **മേപ്പയ്യൂര്‍: ** സഹപാഠിക്ക്സ്‌നേഹ ഭവനമൊരുക്കി എന്‍എസ് എസ് വളണ്ടിയര്‍മാര്‍. പഠനത്തിനിടയ്ക്ക് അച്ഛന്‍ മരണപ്പെട്ടതിനാല്‍ വീട് പണി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന സഹപാഠിക്ക് സ്‌നേഹ ഭവനമൊരുക്കി മാതൃകയായിരിക്കുകയാണ്എന്‍ എസ് എസ് വളണ്ടിയര്‍മാര്‍.

## Article Content

**മേപ്പയ്യൂര്‍: ** സഹപാഠിക്ക്സ്‌നേഹ ഭവനമൊരുക്കി എന്‍എസ് എസ് വളണ്ടിയര്‍മാര്‍. പഠനത്തിനിടയ്ക്ക് അച്ഛന്‍ മരണപ്പെട്ടതിനാല്‍ വീട് പണി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന സഹപാഠിക്ക് സ്‌നേഹ ഭവനമൊരുക്കി മാതൃകയായിരിക്കുകയാണ്എന്‍ എസ് എസ് വളണ്ടിയര്‍മാര്‍.

മേപ്പയ്യൂര്‍ ഗവഃ വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം എന്‍ എസ് എസ് വളണ്ടിയര്‍മാരാണ് വിളയാട്ടൂരിലെ പ്രാദേശിക സമിതി യോടൊപ്പം സഹകരിച്ച് പരേതനായ മുണ്ടപ്രാണ്ടി മീത്തല്‍ പ്രകാശന്റെ കുടുംബത്തിന് വീടൊരുക്കിയത്.

സ്‌കൂള്‍ ഡിസി ബുക്സുമായി സഹകരിച്ച് പ്രസിദ്ധീകരിച്ച ഗാന്ധി എന്ന പാഠശാല എന്ന പുസ്തകത്തിന്റെ ആയിരം കോപ്പികള്‍ നാട്ടില്‍ വില്‍പ്പന നടത്തിയും ബിരിയാണി ചലഞ്ചും, ആക്രി ചലഞ്ചും, തട്ടുകട നടത്തിയുമാണ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ വീട് നിര്‍മാണത്തിന് ധനസമാഹരണം നടത്തിയത്.

വിളയാട്ടൂരില്‍ നടന്ന വീടിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങ് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് .ടി നിബിത നിര്‍വ്വഹിച്ചു. എന്‍എസ്എസ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ എസ് ശ്രീചിത്ത് താക്കോല്‍ കൈമാറി. സ്‌കൂള്‍ പി.ടി എ പ്രസിഡണ്ട് വി.പി ബിജു അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സി.എം ഷാജു പദ്ധതി വിശദീകരണം നടത്തി.കെ എം സത്യചന്ദ്രന്‍ റിപ്പോര്‍ട്ടും കെ എം രാജേന്ദ്രന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

പി.ടി എ വൈസ് പ്രസിഡണ്ട് കെ.എം.എ അസീസ്, എസ്എംഎസി ചെയര്‍മാന്‍ ഷബീര്‍ ജന്നത്ത്, ഗ്രാമ പഞ്ചായത്തംഗം കെ.അനുജ,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം സക്കീര്‍, എന്‍ എസ് എസ് പയ്യോളി ക്ലസ്റ്റര്‍ കോര്‍ഡിനേറ്റേര്‍ പി. ശ്രീജിത്ത്, എ. സുബാഷ് കുമാര്‍, പി. ടി ഗായത്രി തുടങ്ങിയവര്‍ സംസാരിച്ചു. പി പ്രകാശന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി. കെ ശശിധരന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367981/nss-volunteers-prepare-a-loving-home-for-a-friend)