---
title: "തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട് വ്യാപകം, വിജിലന്‍സ് അന്വേഷണം വേണം; യുഡിഎഫ് "
english_title: "Irregularities in the employment guarantee scheme are widespread, a vigilance investigation is needed; UDF"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368000/irregularities-in-the-employment-guarantee-scheme-are-widespread-a-vigilance-investigation-is-needed-udf"
published_at: "2026-06-24T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b766a38c4e_frtttttttttt[.jpg"
keywords: []
---

# തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട് വ്യാപകം, വിജിലന്‍സ് അന്വേഷണം വേണം; യുഡിഎഫ് 

> **Lead Summary:** **പേരാമ്പ്ര:** നൊച്ചാട് തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട് വ്യാപകം വിജിലന്‍സ് അന്വേഷണം വേണമെന്ന് യുഡിഎഫ് അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** നൊച്ചാട് തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട് വ്യാപകം വിജിലന്‍സ് അന്വേഷണം വേണമെന്ന് യുഡിഎഫ് അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നൊച്ചാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ തൊഴിലുറപ്പ് പദ്ധതിയില്‍ എസ്റ്റിമേറ്റ് തയ്യാറാക്കുകയും തൊഴില്‍ ദിനങ്ങള്‍ തിട്ടപ്പെടുതുകയും ചെയ്തതിനു ശേഷം പണി ആരംഭിച്ച് ജോലി ചെയ്ത തൊഴിലാളികളില്‍ 60 ഓളം പേരുടെ ജോലിക്ക് കൂലി കിട്ടാതെ വന്നതിനെ കുറിച്ച് വ്യാപകമായ പരാതി വന്നതിനെതുടര്‍ന്ന് പുതിയ മസ്റ്ററോള്‍ തയ്യാറാക്കുകയും ജോലി ചെയ്യുന്നതിനു പകരം ഫോട്ടോ എടുത്ത് വീട്ടില്‍ പോവാനും, മറ്റ് സ്ഥലങ്ങളിലോ ബന്ധു വീട്ടുകളോ സന്ദര്‍ശിക്കരുതെന്നും നിങ്ങള്‍ക്ക് കഴിഞ്ഞ മസ്റ്ററോളു പ്രകാരമുള്ള പണം കിട്ടാനാണ് ഇങ്ങനെ ചെയ്തതെന്ന് പറയുകയും ചെയ്ത തൊഴിലാളികളെ വഞ്ചിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് നഗ്നമായ അഴിമതിക്ക് കുടപിടിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വികരിക്കണമെന്നും യുഡിഎഫ് അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.

ഇതാദ്യമായല്ല ഇത്തരത്തിലുള്ള ക്രമക്കേടുകളുണ്ടായതെന്നും ഇതിനു മുന്പും ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ നടന്നിട്ടും ഇതെല്ലാം കണ്ടില്ലെന്ന് നടിക്കാന്‍ ആവില്ലയെന്നും പഞ്ചായത്തിന് ഇതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും യുഡിഎഫ് അംഗങ്ങള്‍ കൂട്ടിചേര്‍ത്തു.

നൊച്ചാട് ആയുര്‍വേദ ആശുപത്രിയില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് രാത്രി രോഗികള്‍ വിളിച്ചതിനനുസരിച്ച് മെഴുകുതിരി എത്തിച്ച വാര്‍ഡ് അംഗം റസ്ല സിറാജിനെതിരെ വ്യാജപരാതി എഴുതി വാങ്ങി പൊലീസില്‍ ഏല്‍പ്പിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

വാര്‍ത്ത സമ്മേളനത്തില്‍ സി.കെ അജീഷ്, എസ്.കെ അസൈനാര്‍, ടി.പി നാസര്‍, സ്വപ്ന റനീഷ്, റസ്ല സിറാജ്, നസീറ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368000/irregularities-in-the-employment-guarantee-scheme-are-widespread-a-vigilance-investigation-is-needed-udf)