---
title: "പേരാമ്പ്രയില്‍ തെങ്ങില്‍ നിന്നും വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം"
english_title: "Middle-aged man dies after falling from coconut tree in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368033/middle-aged-man-dies-after-falling-from-coconut-tree-in-perambra"
published_at: "2026-06-24T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b8c8a1fe02_gyyyyyyy.jpg"
keywords: []
---

# പേരാമ്പ്രയില്‍ തെങ്ങില്‍ നിന്നും വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയിലെ ചേനോളിയില്‍ തെങ്ങില്‍ നിന്നും വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. ഇന്ന് രാവിലെ 7 മണിയോട് കൂടിയാണ് സംഭവം.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയിലെ ചേനോളിയില്‍ തെങ്ങില്‍ നിന്നും വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. ഇന്ന് രാവിലെ 7 മണിയോട് കൂടിയാണ് സംഭവം.

കല്പത്തൂര്‍ കുറുക്കയില്‍ മീത്തല്‍ വിജയന്‍ (64) ആണ് മരിച്ചത്. ചേനോളിയിലെ വീട്ടില്‍ തേങ്ങ പറിക്കുന്നതിനിടെ തെങ്ങിന്റെ മുകളില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു.

സംഭവം നടന്നയുടന്‍ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഭാര്യ പരേതയായ കമല. ഭാര്യ പരേതയായ കമല. മക്കള്‍ വിജേഷ്, അജേഷ്. മരുമകള്‍ അലീന (അരിക്കുളം). സഹോദരങ്ങള്‍ ചന്ദ്രന്‍, പരേതരായ ബാലന്‍, ഗംഗാധരന്‍, രാമന്‍കുട്ടി രവി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368033/middle-aged-man-dies-after-falling-from-coconut-tree-in-perambra)