---
title: "സ്‌നേഹാദരം പരിപാടി സംഘടിപ്പിച്ച് എഎംഎല്‍പി സ്‌കൂള്‍"
english_title: "AMLP School organizes 'Snehadaram' event."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368038/amlp-school-organizes-snehadaram-event"
published_at: "2026-06-24T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b8c9cbc4ae_2_0000_ATTACH__copy.JPG"
keywords: []
---

# സ്‌നേഹാദരം പരിപാടി സംഘടിപ്പിച്ച് എഎംഎല്‍പി സ്‌കൂള്‍

> **Lead Summary:** **നൊച്ചാട്:** നൊച്ചാട് എഎംഎല്‍പി സ്‌കൂളില്‍ വായനാവാരത്തിന്റെ ഭാഗമായി സ്‌നേഹാദരം പരിപാടി സംഘടിപ്പിച്ചു

## Article Content

**നൊച്ചാട്:** നൊച്ചാട് എഎംഎല്‍പി സ്‌കൂളില്‍ വായനാവാരത്തിന്റെ ഭാഗമായി സ്‌നേഹാദരം പരിപാടി സംഘടിപ്പിച്ചു

. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി നൊച്ചാട് പ്രദേശത്ത് കാല്‍നടയായി പത്ര വിതരണം നടത്തുന്ന കെ കുമാരനെ ചടങ്ങില്‍ ആദരിച്ചു.

പത്ര വിതരണത്തെ പറ്റിയും ,തന്റെ അനുഭവങ്ങളും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് എന്‍ പി ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് സ്‌കൂള്‍ പ്രധാനധ്യാപിക എ.കെ അസ്മ ചടങ്ങില്‍ വെച്ച് അദ്ദേഹത്തെ ആദരിച്ചു. വിദ്യാരംഗം കോഡിനേറ്റര്‍ അഷിത കെ വി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.എ ലിനിയ, എന്‍.റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368038/amlp-school-organizes-snehadaram-event)