---
title: "ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കി"
english_title: "Practical training in life-saving operations was provided."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368046/practical-training-in-life-saving-operations-was-provided"
published_at: "2026-06-24T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b92dabdd30_2_0000_ATTACH__copy.JPG"
keywords: []
---

# ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കി

> **Lead Summary:** **ബാലുശ്ശേരി: **കെഇടി കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജീവന്‍രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കി.

## Article Content

**ബാലുശ്ശേരി: **കെഇടി കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജീവന്‍രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കി.

നവദിശ കമ്മ്യൂണിറ്റി ലിവിംഗ് കേമ്പിന്റെ മുന്നാം ദിനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബാലുശ്ശേരി എംഎല്‍എ വി.ടി സൂരജ് പരിപാടി ഉദ്ഘാടനം ചെയ്തു.

ദുരന്തമുഖത്തെ ശാസ്ത്രീയ ജീവന്‍രക്ഷപ്രവര്‍ത്തനങ്ങളെ കുറിച്ചും എല്‍പിജി അപകടസാധ്യതകളെ കുറിച്ചും, പ്രതിരോധ പ്രവര്‍ത്തനങ്ങളെപറ്റിയും, അപകടത്തില്‍ പെട്ടവരെ ആശുപത്രികളിലെത്തിക്കുബോള്‍ അവലംബിക്കേണ്ട ശാസ്ത്രീയ മാര്‍ഗ്ഗങ്ങളെകുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി.

താല്‍ക്കാലിക സ്ട്രക്ച്ചര്‍ നിര്‍മ്മിതിയിലും ,നട്ടല്ലിന് പരിക്കുപറ്റിയവരെ നീക്കം ചെയ്യുന്ന ലോഗ്‌റോള്‍ രീതിയെകുറിച്ചും പരിശീലനം നല്‍കി. അഗ്‌നിരക്ഷാസേനയില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസ്സറായി വിരമിച്ച പി സി പ്രേമന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി.

കോളേജ് പ്രിന്‍സിപ്പല്‍ ജയകുമാരി, കേമ്പ് കോ. ഓഡിനേറ്റര്‍ വി. കെ ജസിത തുടങ്ങിയവര്‍ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368046/practical-training-in-life-saving-operations-was-provided)