---
title: "കെ.എം കണ്ണന്‍, പി.സി. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു"
english_title: "K.M. Kannan, P.C. Kunjikannan memorial public meeting organized at panthirikkara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368055/km-kannan-pc-kunjikannan-memorial-public-meeting-organized-at-panthirikkara"
published_at: "2026-06-24T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b97662aee2_dffffrrrrrrrrrrrr.jpg"
keywords: []
---

# കെ.എം കണ്ണന്‍, പി.സി. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു

> **Lead Summary:** **പന്തിരിക്കര :** സിപിഐ എംന്റെ ആഭിമുഖ്യത്തില്‍ കെ.എം കണ്ണന്‍, പി.സി. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന കെ.എം കണ്ണന്‍ മാസ്റ്ററുടെ 12 -ാം മത്തെയും സിപിഐ എം പന്തിരിക്കര ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പി.സി. കുഞ്ഞിക്കണ്ണന്റെ 3-ാം മത്തെയും ചരമവാര്‍ഷിക ദിനത്തിലാണ് പന്തിരിക്കരയില്‍ പൊതുയോഗം സംഘടിപ്പിച്ചത്.

## Article Content

**പന്തിരിക്കര :** സിപിഐ എംന്റെ ആഭിമുഖ്യത്തില്‍ കെ.എം കണ്ണന്‍, പി.സി. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന കെ.എം കണ്ണന്‍ മാസ്റ്ററുടെ 12 -ാം മത്തെയും സിപിഐ എം പന്തിരിക്കര ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പി.സി. കുഞ്ഞിക്കണ്ണന്റെ 3-ാം മത്തെയും ചരമവാര്‍ഷിക ദിനത്തിലാണ് പന്തിരിക്കരയില്‍ പൊതുയോഗം സംഘടിപ്പിച്ചത്.

അനുസ്മരണ പൊതുയോഗം നാസര്‍ കൊളായി ഉദ്ഘാടനം ചെയ്തു. ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. പി.എം. കുമാരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നാസര്‍ കൊളായി, കെ. സുനില്‍, കെ.വി. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368055/km-kannan-pc-kunjikannan-memorial-public-meeting-organized-at-panthirikkara)