---
title: "പൊലീസ് ഡ്രൈവര്‍ക്ക് തെരുവുനായയുടെ കടിയേറ്റു"
english_title: "Police driver bitten by stray dog at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368085/police-driver-bitten-by-stray-dog-at-meppayoor"
published_at: "2026-06-24T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ba794378ec_juuuuuyyyyyyyyy.jpg"
keywords: []
---

# പൊലീസ് ഡ്രൈവര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

> **Lead Summary:** **മേപ്പയ്യൂര്‍: **സ്‌കൂള്‍ കുട്ടികള്‍ക്കും യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും തെരുവുനായ വലിയ ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ മേപ്പയൂരില്‍ പൊലീസ് ഡ്രൈവര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.

## Article Content

**മേപ്പയ്യൂര്‍: **സ്‌കൂള്‍ കുട്ടികള്‍ക്കും യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും തെരുവുനായ വലിയ ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ മേപ്പയൂരില്‍ പൊലീസ് ഡ്രൈവര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.

മേപ്പയൂര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ അന്നശ്ശേരി സ്വദേശി പ്രഭിലാഷിന് (40) ആണ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ 8.30 ഓട് കൂടിയാണ് സംഭവം.

രാവിലെ പൊലീസ് ജീപ്പ് എടുക്കാന്‍ വന്ന പ്രഭിലാഷിനെ ജീപ്പിനടിയില്‍ കിടക്കുകയായിരുന്ന നായ കടിക്കുകയായിരുന്നു എന്ന് പ്രഭിലാഷ് പറഞ്ഞു. കാലിന് കടിയേറ്റ പ്രഭിലാഷ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368085/police-driver-bitten-by-stray-dog-at-meppayoor)