---
title: "കെഎംകെ അനുസ്മരണവും ഉന്നത വിജയികള്‍ക്ക് അനുമോദനവും നടത്തി"
english_title: "KMK commemorated and felicitated top achievers at muliyangal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368097/kmk-commemorated-and-felicitated-top-achievers-at-muliyangal"
published_at: "2026-06-24T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bb23f5c2ad_weeeeeee.jpg"
keywords: []
---

# കെഎംകെ അനുസ്മരണവും ഉന്നത വിജയികള്‍ക്ക് അനുമോദനവും നടത്തി

> **Lead Summary:** **പേരാമ്പ്ര :** മുളിയങ്ങല്‍ കെ.കെ. കണാരന്‍ പ്രതിഭ ലൈബ്രറിയും പ്രതിഭ തീയേറ്റേര്‍സും സംയുക്തമായി കെഎംകെ അനുസ്മരണവും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കലും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** മുളിയങ്ങല്‍ കെ.കെ. കണാരന്‍ പ്രതിഭ ലൈബ്രറിയും പ്രതിഭ തീയേറ്റേര്‍സും സംയുക്തമായി കെഎംകെ അനുസ്മരണവും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കലും സംഘടിപ്പിച്ചു.

പ്രതിഭ തീയേറ്റേര്‍സ് പ്രസിഡന്റ്  ആര്‍. കുഞ്ഞിക്കണ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് ജമാല്‍ വെള്ളിയൂര്‍ ഉദ്ഘാടനം ചെയ്തു. പി അബ്ദുള്‍ ശങ്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ചടങ്ങില്‍ വെച്ച് എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ്ടു, എന്‍എംഎംഎസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

വി.കെ. ഭാസ്‌കരന്‍, പ്രതിഭ തീയേറ്റര്‍സ് സെക്രട്ടറി വി.കെ. വിജയന്‍, താലൂക്ക് ലൈബ്രറി കമ്മിറ്റി അംഗങ്ങളായ ഇ.പി. ഗോവിന്ദന്‍, ഒ.കെ. അജയന്‍, ടി. രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി കെ.കെ. വിജയന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ലൈബ്രറിയന്‍ വി.സി റജില നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368097/kmk-commemorated-and-felicitated-top-achievers-at-muliyangal)