---
title: "പേരാമ്പ്ര പട്ടണത്തിലെ അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു മാറ്റുന്നു"
english_title: "A dangerous building in Perambra town is being demolished"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368108/a-dangerous-building-in-perambra-town-is-being-demolished"
published_at: "2026-06-24T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bbaa6520c3_rteeeeeeeeee.jpg"
keywords: []
---

# പേരാമ്പ്ര പട്ടണത്തിലെ അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു മാറ്റുന്നു

> **Lead Summary:** **പേരാമ്പ്ര: **അപകടാവസ്ഥയിലായ പേരാമ്പ്ര ടൗണിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് പൊളിച്ചു മാറ്റുന്നു. പേരാമ്പ്ര ജംഗ്ഷന് സമീപം ട്രാഫിക് പൊലീസ് സ്റ്റേഷനോട് ചേർന്ന കെട്ടിടമാണ് പൊളിച്ചു മാറ്റുന്നത് . കെട്ടിടം അപകടാവസ്ഥിയില്‍ ആയ സമയം മുതല്‍ പലതവണ ട്യൂവിഷന്‍ ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

## Article Content

**പേരാമ്പ്ര: **അപകടാവസ്ഥയിലായ പേരാമ്പ്ര ടൗണിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് പൊളിച്ചു മാറ്റുന്നു. പേരാമ്പ്ര ജംഗ്ഷന് സമീപം ട്രാഫിക് പൊലീസ് സ്റ്റേഷനോട് ചേർന്ന കെട്ടിടമാണ് പൊളിച്ചു മാറ്റുന്നത് . കെട്ടിടം അപകടാവസ്ഥിയില്‍ ആയ സമയം മുതല്‍ പലതവണ ട്യൂവിഷന്‍ ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

അന്ന് കച്ചവടക്കാരുടെ എതിര്‍പ്പ് കാരണമായിരുന്നു നടപടി വൈകിയത്. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തുള്ള കോണ്‍ക്രീറ്റ് പൊളിഞ്ഞു വീഴാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ട്യൂവിഷന്‍ ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ് അധികാരികള്‍ കെട്ടിടം പൊളിക്കാനുള്ള നടപടി ആരംഭിച്ചത്.

കെട്ടിടത്തിൻ്റെ കോൺക്രീറ്റു തൂണുകളുടെ കമ്പികൾ തുരുമ്പെടുത്ത് വെളിയിൽ കാണാൻ തുടങ്ങിയിട്ട് വർഷങ്ങളായി.കെട്ടിടം പൊളിച്ച് മാറ്റാൻ വൈകുന്നതോടെ സമീപത്തെ കെട്ടിടങ്ങളിലെ വ്യാപാരികളും കാൽ നടയാത്രക്കാരും ആശങ്കയിലായിരുന്നു.

കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി തുടങ്ങി വച്ച നടപടിയാണ് പുതുതായി വന്ന ഭരണ സമിതി പൊളിക്കാനുള്ള തീരുമാനം കൊക്കൊണ്ടത്. 40 വര്‍ഷത്തില്‍ അധികം പഴക്കമുള്ള കെട്ടിടം 5 വര്‍ഷത്തോളമായി ഈ അവസ്ഥയില്‍ ആയിട്ട്. പൊളിച്ചു മാറ്റാന്‍ പഞ്ചായത്ത് വകുപ്പിന് അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു.

അടുത്ത കാലത്താണ് അനുമതി ലഭിച്ചത്. ഹംസക്കോയ ആന്‍ഡ് കമ്പനി കോഴിക്കോട് ആണ് പൊളിച്ചു മാറ്റാനുള്ള കരാര്‍ എടുത്തിരിക്കുന്നത്. 14 നിബന്ധനകളോയെയാണ് പൊളിക്കാന്‍ കരാര്‍ നല്‍കിയിട്ടുള്ളത്. 30 ദിവസങ്ങള്‍ കൊണ്ട് പൊളിച്ചു മാറ്റണം. പൊളിച്ചു മാറ്റുമ്പോള്‍ തൊഴിലാളികള്‍ക്കോ പൊതുജനങ്ങള്‍ക്കോ യാതൊരു വിധ പ്രയാസങ്ങളും ഉണ്ടാകാനും തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കും മതിലുകള്‍ക്കും കേടുപാട് ഉണ്ടാകാനോ പാടില്ല. കെട്ടിടത്തില്‍ കച്ചവടം നടത്തിയിരുന്ന കച്ചവടക്കാരെ താല്‍ക്കാലികമായി ഒഴിപ്പിച്ചിട്ടുണ്ട്.

പുതിയ കെട്ടിടം നിര്‍മിക്കുമ്പോള്‍ അവര്‍ക്ക് അര്‍ഹമായ പ്രധിനിധ്യം നല്‍കാനാണ് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം. പിയുകെസി റോഡ് വികസനം പേരാമ്പ്ര ടൗണിലൂടെ ആക്കാന്‍ സാധ്യത ഏറെ ആയതിനാല്‍ പൊളിച്ചു മാറ്റിയ സ്ഥലത്ത് ഇതേ രീതിയിലുള്ള കെട്ടിടം നിര്‍മിക്കാന്‍ പ്രയാസമുണ്ടാകാന്‍ സാധ്യത ഏറെയാണ്.

ഇപ്പോഴെങ്കിലും പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചത് ആശ്വാസമായിരിക്കുകയാണ്. കെട്ടിടം പൊളിച്ചില്ലെങ്കിൽ ഈ കാല വർഷത്തിൽ കെട്ടിടം നിലം പതിക്കുമായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368108/a-dangerous-building-in-perambra-town-is-being-demolished)