---
title: "കിണറില്‍ വീണ പശുവിന് രക്ഷകരായത് അഗ്നി രക്ഷാസേന"
english_title: "Firefighters rescue cow that fell into well at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368251/firefighters-rescue-cow-that-fell-into-well-at-chakkittapara"
published_at: "2026-06-25T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cbe7796eb4_well.jpg"
keywords: []
---

# കിണറില്‍ വീണ പശുവിന് രക്ഷകരായത് അഗ്നി രക്ഷാസേന

> **Lead Summary:** **പേരാമ്പ്ര: **ചക്കിട്ടപ്പാറ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കൂവപൊയിലിന് സമീപം വെമ്പാല സജിയുടെ വീട്ടുപറമ്പിലെ കിണറില്‍ വീണ പശുവിന് രക്ഷകരായത് അഗ്നി രക്ഷാസേന. 25 അടി താഴ്ചയും രണ്ടടി വെള്ളവുമുള്ള ഉപയോഗശൂന്യമായ കിണറിലാണ് പശു വീണത്.

## Article Content

**പേരാമ്പ്ര: **ചക്കിട്ടപ്പാറ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കൂവപൊയിലിന് സമീപം വെമ്പാല സജിയുടെ വീട്ടുപറമ്പിലെ കിണറില്‍ വീണ പശുവിന് രക്ഷകരായത് അഗ്നി രക്ഷാസേന. 25 അടി താഴ്ചയും രണ്ടടി വെള്ളവുമുള്ള ഉപയോഗശൂന്യമായ കിണറിലാണ് പശു വീണത്.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നി രക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് റഫീഖ് കാവില്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബൈജു എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ അഗ്നി രക്ഷാസേന യൂണിറ്റ് പശുവിനെ സുരക്ഷിതമായി കരക്ക് എത്തിച്ചു.

സേനാംഗങ്ങളായ വിജേഷ്, വിനീത് എന്നിവര്‍ കിണറിലിറങ്ങി പശുവിനെ ഹോസ് റോപ്പ് എന്നിവയുടെ സഹായത്തോടുകൂടി പരിക്കുകളൊന്നും കൂടാതെ പുറത്തെത്തിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ നിലയത്തിലെ ഉദ്യോഗസ്ഥരായ സോജു, ജിഷാദ്, ഹോം ഗാര്‍ഡ് അനീഷ് കുമാര്‍ എന്നിവരും പങ്കടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368251/firefighters-rescue-cow-that-fell-into-well-at-chakkittapara)