---
title: "പേരാമ്പ്ര സികെജിഎം ഗവ. കോളെജില്‍ അധ്യാപകരെ ആവശ്യമുണ്ട്"
english_title: "Teachers are required at Perambra CKGM Govt. College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368263/teachers-are-required-at-perambra-ckgm-govt-college"
published_at: "2026-06-25T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cc5d610735_tra.jpg"
keywords: []
---

# പേരാമ്പ്ര സികെജിഎം ഗവ. കോളെജില്‍ അധ്യാപകരെ ആവശ്യമുണ്ട്

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര സികെജിഎം ഗവ. കോളെജില്‍ മലയാളം വകുപ്പിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര സികെജിഎം ഗവ. കോളെജില്‍ മലയാളം വകുപ്പിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.

ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദം, നെറ്റ് /പി എച്ച് ഡി എന്നീ യോഗ്യതയുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി കോളെജില്‍ വെച്ച് 2026 ജൂലൈ 2 ന് രാവിലെ 11.00 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാവുന്നതാണ്.

നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ നെറ്റില്ലാത്തവരെയും പരിഗണിക്കുന്നതായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ കോളെജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം.

26/06/2026 ന് പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ അന്ന് കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പിലേക്ക് നടത്തേണ്ടിയിരുന്ന കൂടിക്കാഴ്ച 30/06/2026 ന് രാവിലെ 10.00 മണിക്ക് നടത്തുന്നതായിരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368263/teachers-are-required-at-perambra-ckgm-govt-college)