---
title: "കുട്ടികള്‍ക്ക് ആവേശമായി അവധിക്കാല നീന്തല്‍ പരിശീലനം "
english_title: "Exciting holiday swimming training for kids"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36827/exciting-holiday-swimming-training-for-kids"
published_at: "2022-04-10T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62527f113e6fc_00000000  NEW CARD.JPG"
keywords: []
---

# കുട്ടികള്‍ക്ക് ആവേശമായി അവധിക്കാല നീന്തല്‍ പരിശീലനം 

> **Lead Summary:** **നടുവണ്ണൂര്‍: **കോട്ടൂര്‍ എയുപി സ്‌കൂള്‍ പി.ടി.എ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ദശ ദിനനീന്തല്‍ പരിശീലനം കുട്ടികള്‍ക്ക് ആവേശമായി.

## Article Content

**നടുവണ്ണൂര്‍: **കോട്ടൂര്‍ എയുപി സ്‌കൂള്‍ പി.ടി.എ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ദശ ദിനനീന്തല്‍ പരിശീലനം കുട്ടികള്‍ക്ക് ആവേശമായി.

നാല്പതിലേറെ കുട്ടികളാണ് കോട്ടൂര്‍ മാണിക്കോത്ത് താഴെ മെയിന്‍ കനാലില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്. എല്ലാവര്‍ഷവും സ്‌കൂള്‍ അവധിക്കാലത്ത് പി.ടി.എ യുടെ നേതൃത്വത്തില്‍ പരിശീലനം സംഘടിപ്പിക്കാറുണ്ട്.

സ്‌കൂള്‍ അധ്യാപകരായ വിനോദ് കോട്ടൂര്‍, ജിതേഷ് . എസ് , റാഷിദ് വി.കെ, എസ്. ഷൈനി, വി.ടി സുനന, നീതു.വി, സബിത.വി.വി. എന്നിവരാണ് മുഖ്യപരിശീലകര്‍.

ഏപ്രില്‍ 13 ന് കാലത്ത് 8 മണിക്ക് നടക്കുന്ന സമാപന പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ കൃഷ്ണന്‍ മണീലായി, പിടിഎ പ്രസിഡന്റ് കെ. ദിനേശന്‍ , പ്രധാനാധ്യാപിക ആര്‍.ശ്രീജ, എം.പി.ടി.എ പ്രസിഡന്റും ദീര്‍ഘകാലം വിദേശത്ത് നീന്തല്‍ പരിശീലകയുമായിരുന്ന സഫിയ ഓയാസിസ് എന്നിവര്‍ സംബന്ധിക്കും.

വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36827/exciting-holiday-swimming-training-for-kids)