---
title: "ശരീരത്തെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ആയുര്‍വേദ ചികിത്സ "
english_title: "Ayurvedic treatment to protect and rejuvenate the body at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368294/ayurvedic-treatment-to-protect-and-rejuvenate-the-body-at-perambra"
published_at: "2026-06-25T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cdcc7c5430_frty.jpg"
keywords: []
---

# ശരീരത്തെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും ആയുര്‍വേദ ചികിത്സ 

> **Lead Summary:** **പേരാമ്പ്ര: **ആയുര്‍വേദ ശാസ്ത്രപ്രകാരം വര്‍ഷത്തിലെ ആറു ഋതുക്കളും മനുഷ്യശരീരത്തിന്റെ ആരോഗ്യത്തെ വ്യത്യസ്ത രീതിയിലാണ് സ്വാധീനിക്കുന്നത്. ശിശിരം, വസന്തം, ഗ്രീഷ്മം എന്നീ ആദ്യത്തെ മൂന്ന് ഋതുക്കളില്‍ (ഉത്തരായന കാലം) ശരീരബലം ക്രമേണ കുറഞ്ഞുവരുന്നു.

## Article Content

**പേരാമ്പ്ര: **ആയുര്‍വേദ ശാസ്ത്രപ്രകാരം വര്‍ഷത്തിലെ ആറു ഋതുക്കളും മനുഷ്യശരീരത്തിന്റെ ആരോഗ്യത്തെ വ്യത്യസ്ത രീതിയിലാണ് സ്വാധീനിക്കുന്നത്. ശിശിരം, വസന്തം, ഗ്രീഷ്മം എന്നീ ആദ്യത്തെ മൂന്ന് ഋതുക്കളില്‍ (ഉത്തരായന കാലം) ശരീരബലം ക്രമേണ കുറഞ്ഞുവരുന്നു.

വര്‍ഷം, ശരത്, ഹേമന്തം എന്നീ ദക്ഷിണായന കാലഘട്ടങ്ങളില്‍ ശരീരബലം തിരികെ ലഭിക്കുകയും ചെയ്യുന്നു. ഗ്രീഷ്മവും വര്‍ഷകാലവും പ്രകൃതിയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനാല്‍, ഈ സമയത്ത് പ്രത്യേക ആരോഗ്യ സംരക്ഷണ വിധികള്‍ ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്നു.

ഗ്രീഷ്മം അവസാനിക്കുന്ന ഉത്തരായന കാലയളവിലും വര്‍ഷത്തില്‍ ആരംഭിക്കുന്ന ദക്ഷിണായന കാലഘട്ടത്തിലും (എടവം-തുലാം) ശരീര ശുദ്ധീകരണം (Detoxification), വിശ്രമം അഥവാ പഥ്യകാലം (Relaxation), രസായന ചികിത്സ (Rejuvenation) എന്നിവ വളരെ പ്രധാനമാണ്.

ആയുര്‍വേദ ശാസ്ത്രപ്രകാരമുള്ള അഷ്ടസ്ഥാന പരീക്ഷ, ദശവിധ പരീക്ഷകള്‍ (General & Systemic Examinations) എന്നിവ നടത്തി ഓരോ വ്യക്തിയുടെയും ശാരീരിക അവസ്ഥ മനസ്സിലാക്കി യുക്തമായ പഞ്ചകര്‍മ്മ-രസായന ചികിത്സകള്‍ ചെയ്യുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി (Immunity) വര്‍ദ്ധിപ്പിക്കാനും തുടര്‍ന്നുള്ള കാലയളവില്‍ ആരോഗ്യത്തോടെ ജീവിക്കാനും സഹായിക്കുന്നു.

ഈ വര്‍ഷകാലത്ത് ആയുര്‍വേദത്തിലൂടെ ആരോഗ്യസംരക്ഷണം ആഗ്രഹിക്കുന്നവര്‍ക്ക് പേരാമ്പ്ര ബൈപ്പാസിലുള്ള അശ്വിനി ആയുര്‍വേദ ഹോസ്പിറ്റലില്‍ വിദഗ്ദ്ധ ചികിത്സകള്‍ ലഭ്യമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368294/ayurvedic-treatment-to-protect-and-rejuvenate-the-body-at-perambra)