---
title: "നിയന്ത്രണം വിട്ട കാറിടിച്ച് മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം"
english_title: "Middle-aged woman dies after being hit by out-of-control car"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368308/middle-aged-woman-dies-after-being-hit-by-out-of-control-car"
published_at: "2026-06-25T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ce1eb8864b_lailu.JPG"
keywords: []
---

# നിയന്ത്രണം വിട്ട കാറിടിച്ച് മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** **പയ്യോളി: **നിയന്ത്രണം വിട്ട കാറിടിച്ച് മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം. മൂരാട് താനാട്ട് സ്വദേശിനി മോളി ആണ് മരണപ്പെട്ടത്. മൂരാട് ഓയില്‍ മില്ലിന് സമീപം ദേശീയപാതയില്‍ ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

## Article Content

**പയ്യോളി: **നിയന്ത്രണം വിട്ട കാറിടിച്ച് മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം. മൂരാട് താനാട്ട് സ്വദേശിനി മോളി ആണ് മരണപ്പെട്ടത്. മൂരാട് ഓയില്‍ മില്ലിന് സമീപം ദേശീയപാതയില്‍ ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

അപകടത്തില്‍ കാര്‍ യാത്രികരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്.

ദേശീയപാതയുടെ മധ്യത്തിലായി സ്ഥാപിച്ച ഡിവൈഡറിന് സമീപം റോഡ് മുറിച്ചുകടക്കാനായി കാത്തുനില്‍ക്കുകയായിരുന്നു മോളി. ഈ സമയം വടകര ഭാഗത്ത് നിന്നും അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും മോളിയെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു.

ഉടന്‍ തന്നെ മോളിയെ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.

പരിക്കേറ്റ കാര്‍ യാത്രികരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം വടകര ജില്ലാ ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368308/middle-aged-woman-dies-after-being-hit-by-out-of-control-car)