---
title: " പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട: പ്രിന്‍സിപ്പാള്‍ കല്ലോട് വെങ്കല്ലില്‍ രാമചന്ദ്രന്‍ അന്തരിച്ചു"
english_title: "Perambra Higher Secondary School Retirement: Principal Kallod Venkalil Ramachandran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368315/perambra-higher-secondary-school-retirement-principal-kallod-venkalil-ramachandran-passed-away"
published_at: "2026-06-25T13:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ce37982d8f_ramachandran.jpg"
keywords: []
---

#  പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട: പ്രിന്‍സിപ്പാള്‍ കല്ലോട് വെങ്കല്ലില്‍ രാമചന്ദ്രന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കല്ലോട് വെങ്കല്ലില്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും എരവട്ടൂര്‍ നാരായണ വിലാസം എയുപി സ്‌കൂള്‍ മാനേജരുമാണ്. സിപിഐ എം പേരാമ്പ്ര ലോക്കല്‍ കമ്മിറ്റി അംഗം, കെപിടിയു സംസ്ഥാന കമ്മിറ്റി അംഗം, കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാനവൈസ് പ്രസിഡന്റ്, പേരാമ്പ്ര റീജ്യനല്‍ കോ ഓപ്‌റേറ്റീവ് ബാങ്ക് പ്രസിഡന്റ്, പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ്, പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1973ല്‍ 54 ദിവസം നീണ്ട അധ്യാപക എന്‍ജിഒ സമരത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു.

## Article Content

**പേരാമ്പ്ര: **കല്ലോട് വെങ്കല്ലില്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും എരവട്ടൂര്‍ നാരായണ വിലാസം എയുപി സ്‌കൂള്‍ മാനേജരുമാണ്. സിപിഐ എം പേരാമ്പ്ര ലോക്കല്‍ കമ്മിറ്റി അംഗം, കെപിടിയു സംസ്ഥാന കമ്മിറ്റി അംഗം, കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാനവൈസ് പ്രസിഡന്റ്, പേരാമ്പ്ര റീജ്യനല്‍ കോ ഓപ്‌റേറ്റീവ് ബാങ്ക് പ്രസിഡന്റ്, പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ്, പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1973ല്‍ 54 ദിവസം നീണ്ട അധ്യാപക എന്‍ജിഒ സമരത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു.

സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍. പരേതരായ വെങ്കല്ലില്‍ നാരായണന്‍ നായരുടെയും എം മാധവി അമ്മയുടെയും മകനാണ്.

ഭാര്യ എം ശാന്ത (റിട്ട. അധ്യാപിക എരവട്ടൂര്‍ നാരായണ വിലാസം എയുപി സ്‌കൂള്‍ ). മക്കള്‍: രാകേശ് ചന്ദ്രന്‍ (സോഫ്റ്റ് വേര്‍ എന്‍ജിനിയര്‍ ബംഗ്‌ളുരു) , ശരത് ചന്ദ്രന്‍ (സോഫ്റ്റ് വേര്‍ എന്‍ജിനിയര്‍ ബംഗ്‌ളുരു), ഡോ. നവീന്‍ ചന്ദ്രന്‍ (ചീഫ് മെഡിക്കല്‍ ഓഫീസര്‍ നിര്‍വ ഹെല്‍ത്ത്).

മരുമക്കള്‍ സ്മിത ( സോഫ്റ്റ് വേര്‍ എന്‍ജിനിയര്‍ ബംഗ്‌ളുരു), രാഖി (സോഫ്റ്റ് വേര്‍ എന്‍ജിനിയര്‍ ബംഗ്‌ളുരു), അപര്‍ണ (ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ തിരുവനന്തപുരം).

സഹോദരങ്ങള്‍ ദേവി (റിട്ട. അധ്യാപിക രാമനാട്ടുകര സേവാമന്ദിരം ഹൈസ്‌കൂള്‍ ), വി ശാന്തകുമാരി (റിട്ട. പ്രധാനാധ്യാപിക പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), വി ശശിധരന്‍ (റിട്ട. പ്രധാനാധ്യാപകന്‍ എരവട്ടൂര്‍ നാരായണ വിലാസം എയുപി സ്‌കൂള്‍, സിപിഐ എം മൊട്ടന്തറ മുക്ക് ബ്രാഞ്ചംഗം), ഡോ. രമാകുമാരി ( റിട്ട. ആയുര്‍വേദസീനിയര്‍ മെഡിക്കല്‍ ഓഫീസര്‍,സിപിഐ എം ആലുവ ഏരിയാകമ്മിറ്റി അംഗം),സുമ (റിട്ട. അധ്യാപിക എരവട്ടൂര്‍ നാരായണ വിലാസം എയുപി സ്‌കൂള്‍ ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368315/perambra-higher-secondary-school-retirement-principal-kallod-venkalil-ramachandran-passed-away)