---
title: "കാണാതായ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി "
english_title: "Missing elderly man found dead at poozhithod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368341/missing-elderly-man-found-dead-at-poozhithod"
published_at: "2026-06-25T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cf73ddd473_tyyyyttt.jpg"
keywords: []
---

# കാണാതായ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി 

> **Lead Summary:** **ചക്കിട്ടപാറ: **നാല് ദിവസം മുമ്പ് കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. പൂഴിത്തോട് ആലമ്പാറ ഉന്നതിയിലെ ചാത്തുവിനെ ആണ് വീടിനു സമീപത്തെ വനപ്രദേശത്തെ പുഴക്കരയിലെ മരചുവട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ കാണാതായതിനെതുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും പുഴയിലും വനത്തിലും തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

## Article Content

**ചക്കിട്ടപാറ: **നാല് ദിവസം മുമ്പ് കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. പൂഴിത്തോട് ആലമ്പാറ ഉന്നതിയിലെ ചാത്തുവിനെ ആണ് വീടിനു സമീപത്തെ വനപ്രദേശത്തെ പുഴക്കരയിലെ മരചുവട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ കാണാതായതിനെതുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും പുഴയിലും വനത്തിലും തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

പുഴയില്‍ നോക്കിയെങ്കിലും മരത്തിന്റെ മറവു കാരണം പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്ത സ്ഥലത്താണ് മൃതദേഹം ഉണ്ടായിരുന്നത്. അഴുകിയ മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം ഉയര്‍ന്നതിനെതുടര്‍ന്ന് ഇന്ന് പുഴക്കരയില്‍ നടത്തിയ തെരചിലില്‍ ആണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്യുസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368341/missing-elderly-man-found-dead-at-poozhithod)