ചെറുവണ്ണൂര്‍ ഹരിത കര്‍മ്മസേനയിലെ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറിയെ പുറത്താക്കണമെന്ന് അഴിമതി വിരുദ്ധ സമിതി

ചെറുവണ്ണൂര്‍ ഹരിത കര്‍മ്മസേനയിലെ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറിയെ പുറത്താക്കണമെന്ന് അഴിമതി വിരുദ്ധ സമിതി
Oct 6, 2021 06:00 AM | By Perambra Editor

പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനയില്‍ സാമ്പത്തിക തട്ടിപ്പും ക്രമക്കേടും നടത്തിയ ഹരിത കര്‍മ്മസേന ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറിയെ പുറത്താക്കണമെന്ന് അഴിമതി വിരുദ്ധ സമിതി പേരാമ്പ്ര മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ മാലിന്യ മുക്ത പദ്ധതിയായ ഹരിത കേരള മിഷന്റെ കീഴില്‍ 2017 ലാണ് ഹരിത കര്‍മ്മ സേന രൂപീകരിക്കുന്നത്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് 32 അംഗങ്ങളാണ് ഹരിത കര്‍മ്മ സേനയില്‍ പ്രവര്‍ത്തിക്കുന്നത്.

ഓരോ മാസവും പഞ്ചായത്തിലെ മുഴുവന്‍ വീടുകളില്‍ നിന്നും, കച്ചവട സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക്ക് കവറുകളും, ബോട്ടിലുകളും, ഇലട്രോണിക് വെയിസ്റ്റുകളും, തുണിത്തരങ്ങളും, ചെരിപ്പ്, ബാഗ്, ലെതര്‍, കുപ്പിച്ചില്ല് മുതലായ വസ്തുക്കളും ശേഖരിച്ച് പഞ്ചായത്തിന്റെ ഗോഡൗണില്‍ (എംസിഎഫ്) എത്തിച്ച് വെവ്വേറെ തരംതിരിച്ച് വെക്കുന്ന ജോലിയാണ് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ നിര്‍വ്വഹിക്കുന്നത്.

ശേഖരിച്ച വസ്തുക്കള്‍ ഹരിത കേരള മിഷന്റെ സംസ്‌ക്കരണ പ്ലാന്റുകളിലേക്ക് കൊണ്ടുപോകും. വീടുകളില്‍നിന്നും കടകളില്‍നിന്നും ശേഖരിക്കുന്ന വസ്തുക്കള്‍ക്ക് യഥാക്രമം ഒരുചാക്കിന് 50 രൂപയും, 100 രൂപയും ഈടാക്കുന്നുണ്ട്.

ഇത് കൂടാതെ ഹരിത കര്‍മ്മ സേന വീടുകളില്‍ കല്യാണ പാര്‍ട്ടികള്‍ക്കും, മറ്റ് ചടങ്ങുകള്‍ക്കും ഭക്ഷണം കഴിക്കാന്‍ പാത്രങ്ങള്‍ വാടകക്ക് നല്‍കുകയും, ഭക്ഷണം വിളമ്പലിലൂടെയും വരുമാനം നേടുന്നുണ്ട്.

രണ്ട് മാസം കഴിയുമ്പോഴാണ് വീടുകളില്‍ നിന്നും കടകളില്‍ നിന്നും സേനാംഗങ്ങള്‍ മാലിന്യം ശേഖരിക്കുന്നത്. ശേഖരിക്കുന്ന വസ്തുക്കള്‍ക്ക് ഓരോ തവണയും യൂസര്‍ ഫീയായി ഏകദേശം 2,50,000 രൂപയോളം ലഭിക്കുന്നുണ്ട്.

ഈ തുക ബേങ്ക് അകൗണ്ടില്‍ നിക്ഷേപിക്കാതെ, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് കൂലി കൊടുക്കാതെ സെക്രട്ടറി തിരിമറി നടത്തുന്നുവെന്നാണ് പ്രധാന ആരോപണം. രണ്ട് മാസത്തെ വരുമാനമായി ഒന്നിച്ച് ലഭിക്കുന്ന 2,50000 രൂപ രണ്ട് മാസത്തില്‍ കൂടുതല്‍ കൈയ്യില്‍ സൂക്ഷിച്ചതിന് ശേഷം പിന്നീടാണ് സെക്രട്ടറി അകൗണ്ടില്‍ പണം നിക്ഷേപിക്കുന്നത്, അതുവരെ അംഗങ്ങള്‍ക്ക് ചെയ്ത ജോലിക്ക് കൂലി ലഭിക്കില്ലെന്നും ആക്ഷേപമുണ്ട്.

2021 ഫിബ്രവരിയില്‍ ഹരിത വര്‍ഷം അകൗണ്ടില്‍ സ്ഥിര നിക്ഷേപമായി 20000 രൂപ നിക്ഷേപിക്കാന്‍ ഹരിത കര്‍മ്മ സേനയുടെ പഞ്ചായത്ത് കമ്മറ്റി തീരുമാനിക്കുകയും പണം സെക്രട്ടറിയെ ഏല്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ ഈ പണം ഇതുവരെ സെക്രട്ടറി ബേങ്കില്‍ നിക്ഷേപിച്ചിട്ടില്ലെന്നും അഴിമതി വിരുദ്ധ സമിതി പറഞ്ഞു. ഇതുകൂടാതെ പാത്രങ്ങള്‍ വാടകക്ക് നല്‍കിയ വകയിലും ഭക്ഷണം വിളമ്പിയ വകയിലും ലഭിച്ച 41000 രൂപ ഹരിതവര്‍ഷം അകൗണ്ടില്‍ നിക്ഷേപിച്ചിരുന്നു.

എന്നാല്‍ ഈ പണം ഹരിത കര്‍മ്മ സേനയുടെ സെക്രട്ടറി പ്രസിഡണ്ടോ മറ്റ് അംഗങ്ങളോ അറിയാതെ പിന്‍വലിക്കുകയും കൂലി കൊടുക്കാതിരിക്കുകയും ചെയ്തു. പ്രസിഡണ്ടും, സെക്രട്ടറിയും ഉള്‍പ്പെട്ട ജോയിന്റ് അകൗണ്ടാണ് ഹരിത കര്‍മ്മ സേനയുടേത്.

എന്നാല്‍ പ്രസിഡണ്ടിനെക്കൊണ്ട് നിരവധി ചെക്കുകളില്‍ മുന്‍കൂട്ടി ഒന്നിച്ച് ഒപ്പിട്ട് വാങ്ങി വെച്ചിട്ടാണ് സെക്രട്ടറി പണം പിന്‍വലിച്ചത്. ഹരിത കര്‍മ്മ സേനയുടെ അകൗണ്ടില്‍ ഒരു നയാ പൈസയും ഇപ്പോള്‍ ബാക്കിയില്ല, പഞ്ചായത്തിന്റെ ഗോഡൗണില്‍(MCF) സൂക്ഷിച്ചു വെക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികളും, വില ലഭിക്കുന്ന മറ്റ് പ്ലാസ്റ്റിക്ക്മാലിന്യങ്ങളും ഹരിത കര്‍മ്മ സേനയുടെ സെക്രട്ടറിഎടുത്തുകൊണ്ടു പോയി ആക്രിക്കടക്കാര്‍ക്ക് വിറ്റ് പണം സ്വന്തമാക്കുകയും ചെയ്തുവെന്ന ആരോപണവും നിലവിലുണ്ട്.

2017 മുതല്‍ സെക്രട്ടറി ഈ പ്രവര്‍ത്തി തുടരുന്നു. ഇങ്ങനെ കിട്ടുന്ന പണം നാളിതുവരെ അകൗണ്ടില്‍ നിക്ഷേപിച്ചിട്ടില്ല, സ്ഥാപനത്തിന്റെ ചുമതല നിര്‍വ്വഹിക്കാതെ, തട്ടിപ്പും വെട്ടിപ്പുമാണ് സെക്രട്ടറി കഴിഞ്ഞ അഞ്ച് വര്‍ഷവും നടത്തിയിട്ടുള്ളതെന്നും ഇവര്‍ പറഞ്ഞു.

സാമ്പത്തിക തട്ടിപ്പ് നടത്തിയ സെക്രട്ടറിയെ വെച്ചു കൊണ്ട് ഇനിയും ഈ സ്ഥാപനത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും സാമ്പത്തിക അഴിമതിയും, ക്രമക്കേടും നടത്തിയ ഹരിത കര്‍മ്മ സേനയുടെ സെക്രട്ടറിയെ പുറത്താക്കണമെന്നും അഴിമതി വിരുദ്ധ സമിതി പറഞ്ഞു.

കഴിഞ്ഞ 5വര്‍ഷത്തെ ഹരിത കര്‍മ്മ സേനയുടെ മുഴുവന്‍ അകൗണ്ടും പരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ചെറുവണ്ണൂരിലെ ഭരണകക്ഷിയിലെ ഒരു ഉന്നതന്റെ പിന്തുണയിലാണ് സെക്രട്ടറി ഇത്തരം പ്രവര്‍ത്തിയുമായി മുന്നോട്ട് പോകുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Financial fraud in Cheruvannur Haritha Karmasena; Anti-Corruption Committee urges secretary to step down

Next TV

Related Stories
ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

Apr 19, 2024 03:25 PM

ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെന്നൈയില്‍ വെച്ച് നടത്തിയ സബ് ജൂനിയര്‍ ലീഗ് ഫുട്‌ബോള്‍...

Read More >>
ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

Apr 19, 2024 10:33 AM

ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

പേരാമ്പ്ര മണ്ഡലം പര്യടനത്തിന്റെ ഭാഗമായി ഷാഫി പറമ്പില്‍ പന്നിക്കോട്ടൂര്‍ കോളനിയില്‍ എത്തിയപ്പോഴാണ്...

Read More >>
കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

Apr 18, 2024 04:54 PM

കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

വടകരയുടെ ചുവന്ന മണ്ണ് തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി കടത്താടിന്റെ മണ്ണില്‍ അങ്കത്തിനിറങ്ങിയ കേരളത്തിന്റെ പഴയ ആരോഗ്യ മന്ത്രി...

Read More >>
യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

Apr 18, 2024 04:25 PM

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശി...

Read More >>
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

Apr 18, 2024 04:14 PM

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ ഐസ്‌ക്രീം. സിനിമ താരവും വെസ്റ്റ ഐസ്‌ക്രീം ബ്രാന്‍ഡ്...

Read More >>
തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

Apr 18, 2024 02:59 PM

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു

തലശ്ശേരിയില്‍ എന്‍ഡിഎ പൊതു സമ്മേളനം സംഘടിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്...

Read More >>
Top Stories










News Roundup