---
title: "അരിക്കുളത്ത് സമൂസ നിര്‍മ്മാണ യൂണിറ്റ് അടച്ചുപൂട്ടി"
english_title: "Samosa manufacturing unit in Arikulam closed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368401/samosa-manufacturing-unit-in-arikulam-closed"
published_at: "2026-06-25T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d192f66c1d_samoo.jpg"
keywords: []
---

# അരിക്കുളത്ത് സമൂസ നിര്‍മ്മാണ യൂണിറ്റ് അടച്ചുപൂട്ടി

> **Lead Summary:** **പേരാമ്പ്ര:** ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി അരിക്കുളത്ത് നടന്ന പേരാമ്പ്ര ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ സമൂസ നിര്‍മ്മാണ യൂണിറ്റ് അടച്ചുപൂട്ടി. വൃത്തിഹീനമായ ചുറ്റുപാടില്‍ ഉണ്ടാക്കിയ ആയിരത്തോളം സമൂസകളും നശിപ്പിച്ചു. കുരുടി മുക്കിലെ കോഫി ഇന്‍ എന്ന സ്ഥാപനത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് കുരുടിമുക്കിലും പരിശോധന നടന്നത്. സമൂസ നിര്‍മ്മാണ യൂണിറ്റിലെ തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോ മറ്റ് യാതൊരു വിധത്തിലുള്ള ആരോഗ്യ പരിശോധന രേഖയോ ഇല്ലെന്ന് അധികൃതര്‍ കണ്ടെത്തി.

## Article Content

**പേരാമ്പ്ര:** ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി അരിക്കുളത്ത് നടന്ന പേരാമ്പ്ര ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ സമൂസ നിര്‍മ്മാണ യൂണിറ്റ് അടച്ചുപൂട്ടി. വൃത്തിഹീനമായ ചുറ്റുപാടില്‍ ഉണ്ടാക്കിയ ആയിരത്തോളം സമൂസകളും നശിപ്പിച്ചു. കുരുടി മുക്കിലെ കോഫി ഇന്‍ എന്ന സ്ഥാപനത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് കുരുടിമുക്കിലും പരിശോധന നടന്നത്. സമൂസ നിര്‍മ്മാണ യൂണിറ്റിലെ തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോ മറ്റ് യാതൊരു വിധത്തിലുള്ള ആരോഗ്യ പരിശോധന രേഖയോ ഇല്ലെന്ന് അധികൃതര്‍ കണ്ടെത്തി.

പരിശോധനയില്‍ സ്ഥാപനത്തില്‍ തൊഴിലാളികള്‍ ആവശ്യമായ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളും ആരോഗ്യപരിശോധന രേഖകളും ഹാജരാക്കിയിരുന്നില്ല. കൂടാതെ, നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന ജലത്തിന്റെ പരിശോധന റിപ്പോര്‍ട്ടും ലഭ്യമാക്കിയിരുന്നില്ല.

നിര്‍മ്മാണ കേന്ദ്രം അതീവ വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നുവെന്നും, എലി, പൂച്ച, പാമ്പ് തുടങ്ങിയ ജീവികള്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കാവുന്ന വിധത്തില്‍ കെട്ടിടവും പരിസരവും സുരക്ഷിതമല്ലാത്ത നിലയിലായിരുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തി. ഭക്ഷ്യോല്‍പ്പാദനത്തിലും കൈകാര്യം ചെയ്യലിലും ഗ്ലൗസ്, ഹെഡ്ക്യാപ് തുടങ്ങിയ വ്യക്തിഗത ശുചിത്വ-സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കാതിരുന്നതും ഗുരുതരമായ വീഴ്ചയായി കണ്ടെത്തി.

പേരാമ്പ്ര ഭക്ഷ്യ സുരക്ഷ ഓഫീസര്‍ ഡോ. വിജി വില്‍സണ്‍, പി അഭിനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368401/samosa-manufacturing-unit-in-arikulam-closed)