---
title: "പേരാമ്പ്രയില്‍ വര്‍ക്ക്‌ഷോപ്പിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞു"
english_title: "Explosive thrown at workshop in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368424/explosive-thrown-at-workshop-in-perambra"
published_at: "2026-06-25T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d411282bd7_hytt.JPG"
keywords: []
---

# പേരാമ്പ്രയില്‍ വര്‍ക്ക്‌ഷോപ്പിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയില്‍ വര്‍ക്ക്‌ഷോപ്പിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞു. ഇന്ന് വൈകീട്ട് 6 മണിയോടെ കൈതക്കല്‍ ഉള്ള റിനോ ഗാരേജ് & സ്‌പെയര്‍ ഷോപ്പിലായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ ആള്‍ സ്‌ഫോടകവസ്തു എറിയുകയായിരുന്നു വെന്നു കടയുടമ പറഞ്ഞു. സര്‍വീസ് ചെയ്യാനായി നിര്‍ത്തിയിട്ട ഇരുചക്ര വാഹനങ്ങള്‍ക്കിടയില്‍ വീണ് സ്‌ഫോടകവസ്തു വലിയ ശബ്ദവും പുകയോടും കൂടി പൊട്ടുന്ന ദൃശ്യങ്ങള്‍ ഷോപ്പിലെ സിസിടിവി യില്‍ പതിഞ്ഞിട്ടുണ്ട്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയില്‍ വര്‍ക്ക്‌ഷോപ്പിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞു. ഇന്ന് വൈകീട്ട് 6 മണിയോടെ കൈതക്കല്‍ ഉള്ള റിനോ ഗാരേജ് & സ്‌പെയര്‍ ഷോപ്പിലായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ ആള്‍ സ്‌ഫോടകവസ്തു എറിയുകയായിരുന്നു വെന്നു കടയുടമ പറഞ്ഞു. സര്‍വീസ് ചെയ്യാനായി നിര്‍ത്തിയിട്ട ഇരുചക്ര വാഹനങ്ങള്‍ക്കിടയില്‍ വീണ് സ്‌ഫോടകവസ്തു വലിയ ശബ്ദവും പുകയോടും കൂടി പൊട്ടുന്ന ദൃശ്യങ്ങള്‍ ഷോപ്പിലെ സിസിടിവി യില്‍ പതിഞ്ഞിട്ടുണ്ട്.

ഷോപ്പില്‍ സര്‍വീസ് ചെയ്യാന്‍ കൊടുത്ത സ്‌കൂട്ടര്‍ തിരികെ കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് ഒരാള്‍ കടയുടമയുമായി ഇന്ന് വാക്കേറ്റം നടത്തിയിരുന്നുവെന്ന് കടയുടമ പറഞ്ഞു. ഈ സമയം അനില്‍കുമാറും സൗരവും ഇവിടെ ജോലി ചെയ്യുകയായിരുന്നു അനില്‍കുമാറിന്റെ കാലിന് സമീപത്താണ് സ്ഥോടക വസ്തു വന്ന് പതിച്ച് പൊട്ടിയത്. വന്‍ ശബ്ദവും പുകയുയരുന്നതും കണ്ട് ആളുകള്‍ ഓടിക്കൂടുകയായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് തീപിടുത്തമൊന്നും ഉണ്ടാവാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368424/explosive-thrown-at-workshop-in-perambra)