---
title: "സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു"
english_title: "Fire and Rescue Workshop Organized for School Students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368435/fire-and-rescue-workshop-organized-for-school-students"
published_at: "2026-06-25T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d5d8d32aee_vhss.jpg"
keywords: []
---

# സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

> **Lead Summary:** **

## Article Content

**

പേരാമ്പ്ര**: വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പവര്‍ ബ്രിഗേഡ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂനിറ്റുകളുടെ ആഭിമുഖ്യത്തില്‍ വര്‍ക് ഷോപ്പ് സംഘടിപ്പിച്ചു. സീനിയര്‍ ഫയര്‍ ഓഫീസര്‍ റഫീഖ് കാവിലിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്റെ സഹകരണത്തോടെയാണ് വളണ്ടിയര്‍മാര്‍ക്കായി അഗ്‌നിശമന രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിശീലന വര്‍ക് ഷോപ്പ് സംഘടിപ്പിച്ചത്.

അടിയന്തര ജീവന്‍ രക്ഷാപ്രവര്‍ത്തനമായ സി.പി.ആര്‍ ചികിത്സാ രീതി, വിവിധതരം ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ട വിധം, പാചകവാതക ചോര്‍ച്ച മൂലമുണ്ടാകുന്ന അപകടങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതലുകള്‍, ഗ്യാസ് ലീക്കായാല്‍ സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കൂടാതെ, റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കി.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍  ആര്‍.ബി കവിത അധ്യക്ഷത വഹിച്ച യോഗത്തില്‍ പവര്‍ ബ്രിഗേഡ് യൂണിറ്റ് ഓഫീസര്‍ സനിത സ്വാഗതം പറഞ്ഞു. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് റോവര്‍ റേഞ്ചര്‍മാരായ നവാസ് , റൂബി എന്നിവരും അധ്യാപകരായ പി.കെ ഷനീഷ് , ഇ ബിജു, സി.കെ ജയരാജന്‍ , എം.ടി ഷീല തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368435/fire-and-rescue-workshop-organized-for-school-students)