---
title: "അനുമോദന സദസ് സംഘടിപ്പിച്ച് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ "
english_title: "Pharmacists Association organizes congratulatory meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368508/pharmacists-association-organizes-congratulatory-meeting"
published_at: "2026-06-26T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e13415f149_gytttt.jpg"
keywords: []
---

# അനുമോദന സദസ് സംഘടിപ്പിച്ച് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ 

> **Lead Summary:** **പേരാമ്പ്ര: **കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ പേരാമ്പ്ര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദന സദസ് സംഘടിപ്പിച്ചു. പേരാമ്പ്ര അല്‍ക്ക ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന പരിപാടി കേരളാ സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ടി. സതീശന്‍ ഉദ്ഘാടനം ചെയ്തു. സി.സി ഉഷ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ പേരാമ്പ്ര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദന സദസ് സംഘടിപ്പിച്ചു. പേരാമ്പ്ര അല്‍ക്ക ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന പരിപാടി കേരളാ സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ടി. സതീശന്‍ ഉദ്ഘാടനം ചെയ്തു. സി.സി ഉഷ അധ്യക്ഷത വഹിച്ചു.

ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം മുഖ്യാതിഥി ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ വി.എം ഹഫ്‌സത്ത് നിര്‍വഹിച്ചു. മഹമൂദ് മൂടാടി മുഖ്യപ്രഭാഷണം നടത്തി.

എം.വി പ്രേംനാഥ് നന്ദി പറഞ്ഞ ചടങ്ങില്‍ കെപിപിഎ ജില്ലാ സെക്രട്ടറി എ.കെ റനീഷ്, സംസ്ഥാന കമ്മിറ്റി അംഗം എസ്.ഡി. സലീഷ് കുമാര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.പി റാബിയ, പി.കെ രജിഷ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368508/pharmacists-association-organizes-congratulatory-meeting)