---
title: "ലഹരി വിരുദ്ധ കൂട്ടായ്മയും സൈക്കിള്‍ റാലിയും സംഘടിപ്പിച്ചു"
english_title: "Anti-drug group and bicycle rally organized at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368590/anti-drug-group-and-bicycle-rally-organized-at-perambra"
published_at: "2026-06-26T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e4d5c9c8bc_hund.jpg"
keywords: []
---

# ലഹരി വിരുദ്ധ കൂട്ടായ്മയും സൈക്കിള്‍ റാലിയും സംഘടിപ്പിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍:** 'ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന്റെ' ഭാഗമായി മേപ്പയൂര്‍ പൊലീസും എസ് പിസി ജിവിഎച്ച്എസ്എസ് മേപ്പയൂരും, മേപ്പയൂര്‍ ജനകീയ കൂട്ടായ്മയും, വ്യാപാരി വ്യവസായി പ്രതിനിധികളും സംയുക്തമായി ലഹരി വിരുദ്ധ കൂട്ടായ്മയും സൈക്കിള്‍ റാലിയും സംഘടിപ്പിച്ചു. ഹൈസ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച റാലി മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. നിബിത ഫ്‌ലാഗ് ഓഫ് ചെയ്തു.

## Article Content

**മേപ്പയ്യൂര്‍:** 'ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിന്റെ' ഭാഗമായി മേപ്പയൂര്‍ പൊലീസും എസ് പിസി ജിവിഎച്ച്എസ്എസ് മേപ്പയൂരും, മേപ്പയൂര്‍ ജനകീയ കൂട്ടായ്മയും, വ്യാപാരി വ്യവസായി പ്രതിനിധികളും സംയുക്തമായി ലഹരി വിരുദ്ധ കൂട്ടായ്മയും സൈക്കിള്‍ റാലിയും സംഘടിപ്പിച്ചു. ഹൈസ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച റാലി മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. നിബിത ഫ്‌ലാഗ് ഓഫ് ചെയ്തു.

മേപ്പയൂര്‍ ബസ് സ്റ്റാന്റില്‍ നടന്ന സമാപനയോഗത്തില്‍ മേപ്പയൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എ. അജീഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്റ്റേഷന്‍ എസ്‌ഐ എം. സുജിലേഷ് പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. മെമ്പര്‍മാരായ കെ.ടി. വിനോദന്‍, വി.പി ജാഫര്‍, ഇല്ലത്ത് അബ്ദു റഹിമാന്‍, സുനിത ആച്ചിക്കുളങ്ങര, വ്യാപാരി പ്രതിനിധികള്‍, പയ്യോളി സൈക്കിള്‍സ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിരവധിപേര്‍ ലഹരിവിരുദ്ധ റാലിയില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368590/anti-drug-group-and-bicycle-rally-organized-at-perambra)