---
title: " അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സംഘടിപ്പിച്ചു"
english_title: "International Anti-Drug Day organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368722/international-anti-drug-day-organized"
published_at: "2026-06-27T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f65251d926_lailu.JPG"
keywords: []
---

#  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **എക്‌സൈസ് വകുപ്പിന്റെയും സി കെ ജി മെമ്മോറിയല്‍ ഗവ. കോളേജിലെ ആന്റി നാര്‍കോട്ടിക് സെല്‍, എന്‍ എസ്എസ്, എന്‍സിസി യൂണിറ്റുകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **എക്‌സൈസ് വകുപ്പിന്റെയും സി കെ ജി മെമ്മോറിയല്‍ ഗവ. കോളേജിലെ ആന്റി നാര്‍കോട്ടിക് സെല്‍, എന്‍ എസ്എസ്, എന്‍സിസി യൂണിറ്റുകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം സംഘടിപ്പിച്ചു.

പരിപാടിയോടാനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ്സ്, ടാബ്ലോ, ഫ്‌ലാഷ് മോബ് തുടങ്ങിയവയും നടത്തി. പേരാമ്പ്ര എംഎല്‍എ അഡ്വ. ഫാത്തിമ തഹിലിയ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടി. സൈഫുന്നിസ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ അശ്വിന്‍ കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പക്ടര്‍ പി.പി ജയരാജ്, ലഫ്.ഡോ. കെ.എസ് ശരണ്‍, കെ.ജസ്ലീല്‍, വിമന്‍ പ്രിവന്റ്റീവ് ബി. എന്‍ ഷൈനി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368722/international-anti-drug-day-organized)