---
title: "വി. രാമചന്ദ്രന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ചു"
english_title: "V. Ramachandran condoles the passing away of Master at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368742/v-ramachandran-condoles-the-passing-away-of-master-at-perambra"
published_at: "2026-06-27T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f716615c34_ramachandran.jpg"
keywords: []
---

# വി. രാമചന്ദ്രന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ട: പ്രിന്‍സിപ്പാളും ദീര്‍ഘകാലം അധ്യാപകനുമായിരുന്ന കല്ലോട് വെങ്കല്ലില്‍ വി. രാമചന്ദ്രന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ പേരാമ്പ്ര ഹയര്‍ സെക്കന്ററി റിട്ട: സ്റ്റാഫ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ റിട്ട: പ്രിന്‍സിപ്പാളും ദീര്‍ഘകാലം അധ്യാപകനുമായിരുന്ന കല്ലോട് വെങ്കല്ലില്‍ വി. രാമചന്ദ്രന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ പേരാമ്പ്ര ഹയര്‍ സെക്കന്ററി റിട്ട: സ്റ്റാഫ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

ടി.എച്ച്. ജയദാസന്‍ അനുശോചന യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മികച്ചൊരു അധ്യാപകനെയും വഴികാട്ടിയെയുമാണ് രാമചന്ദ്രന്‍ മാസ്റ്ററുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് യോഗം അനുസ്മരിച്ചു.

യോഗത്തില്‍ എസ്. രമേശ്, എസ്.വി. ശ്രീജന്‍, പി.കെ. മോഹനന്‍, ഇ. പ്രദീപ് കുമാര്‍, രാജഗോപാലന്‍ കവിലിശ്ശേരി, പി. ശ്യാമള, കിഴക്കയില്‍ പ്രകാശന്‍, കെ. ഹരിദാസന്‍, വി. വിനോദന്‍, പി. ധര്‍മരാജന്‍, കെ.ടി. മോഹന്‍ദാസ്, എം.ഇ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368742/v-ramachandran-condoles-the-passing-away-of-master-at-perambra)