---
title: "പ്രതിഭാ സംഗമം സംഘടിപ്പിച്ച് കോട്ടൂര്‍ നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് "
english_title: "Kottoor Navajeevan Charitable Trust organizes Prathibha Sangam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368756/kottoor-navajeevan-charitable-trust-organizes-prathibha-sangam"
published_at: "2026-06-27T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f7778aa374_sangam.jpg"
keywords: []
---

# പ്രതിഭാ സംഗമം സംഘടിപ്പിച്ച് കോട്ടൂര്‍ നവജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് 

> **Lead Summary:** **നടുവണ്ണൂര്‍: **കോട്ടൂര്‍ നവജീവന്‍ എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. വി.ടി സൂരജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇല്ലത്ത് പ്രകാശന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**നടുവണ്ണൂര്‍: **കോട്ടൂര്‍ നവജീവന്‍ എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. വി.ടി സൂരജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇല്ലത്ത് പ്രകാശന്‍ അധ്യക്ഷത വഹിച്ചു.

വിവിധ പൊതു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ സുജാത മുഖ്യാതിഥിയായി. ധര്‍മ്മരാജ് മുല്ലപ്പള്ളി, സുരേഷ് പാര്‍വ്വതീപുരം, ടി.കെ ചന്ദ്രന്‍, കെ പ്രസീന തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368756/kottoor-navajeevan-charitable-trust-organizes-prathibha-sangam)