---
title: "പള്‍സ് പോളിയോ വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു"
english_title: "Pulse Polio Volunteer Training Organized at changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368762/pulse-polio-volunteer-training-organized-at-changaroth"
published_at: "2026-06-27T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f7bb53fbc0_puls.jpg"
keywords: []
---

# പള്‍സ് പോളിയോ വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** **ചങ്ങരോത്ത്:** ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ പള്‍സ് പോളിയോ പരിപാടിയുടെ ഭാഗമായി വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. ജൂണ്‍ 28, 29, 30 തീയതികളിലാണ് ദേശീയ പള്‍സ് പോളിയോ പരിപാടി നടക്കുന്നത്.

## Article Content

**ചങ്ങരോത്ത്:** ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ പള്‍സ് പോളിയോ പരിപാടിയുടെ ഭാഗമായി വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. ജൂണ്‍ 28, 29, 30 തീയതികളിലാണ് ദേശീയ പള്‍സ് പോളിയോ പരിപാടി നടക്കുന്നത്.

മെഡിക്കല്‍ ഓഫീസര്‍ ഡോ. ദയ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. രാജേഷ്, പിഎച്ച്എന്‍ സതി, ജെഎച്ച്‌ഐ മഹേഷ് കുട്ടമ്പത്ത് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

പഞ്ചായത്തിലെ അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിവിധ വാര്‍ഡുകളില്‍ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ബൂത്തുകളില്‍ നിന്ന് പോളിയോ തുള്ളിമരുന്ന് നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയില്‍ അറിയിച്ചു. മുഴുവന്‍ രക്ഷിതാക്കളും കുട്ടികളെ ബൂത്തുകളില്‍ എത്തിച്ച് തുള്ളിമരുന്ന് നല്‍കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368762/pulse-polio-volunteer-training-organized-at-changaroth)