---
title: "ഓപ്പറേഷന്‍ തൂഫാന്റെ പ്രചരണാര്‍ത്ഥം പേരാമ്പ്രയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു"
english_title: "A rally was organized in Perambra to promote Operation Toofan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368784/a-rally-was-organized-in-perambra-to-promote-operation-toofan"
published_at: "2026-06-27T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f870000969_lahari.jpg"
keywords: []
---

# ഓപ്പറേഷന്‍ തൂഫാന്റെ പ്രചരണാര്‍ത്ഥം പേരാമ്പ്രയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **ഓപ്പറേഷന്‍ തൂഫാന്റെ പ്രചരണാര്‍ത്ഥം പേരാമ്പ്രയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്തും പേരാമ്പ്ര പൊലീസും സംയുക്തമായാണ് തൂഫാന്‍ കൂട്ടയോട്ടം സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര: **ഓപ്പറേഷന്‍ തൂഫാന്റെ പ്രചരണാര്‍ത്ഥം പേരാമ്പ്രയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്തും പേരാമ്പ്ര പൊലീസും സംയുക്തമായാണ് തൂഫാന്‍ കൂട്ടയോട്ടം സംഘടിപ്പിച്ചത്.

കാലത്ത് 8.30 ന് പേരാമ്പ്ര എല്‍ഐസി പരിസരത്ത് നിന്ന് ആരംഭിച്ച കൂട്ടയോട്ടം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു.

ജനപ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, മാര്‍ഷ്യല്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍ പൊതുജനങ്ങള്‍ എന്നിവര്‍ ലഹരിക്കെതിരെയുള്ള മഹാ യജ്ഞത്തിന്റെ ഭാഗമായി കൂട്ടയോട്ടത്തില്‍ പങ്കാളികളായി.

പേരാമ്പ്ര ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ച കൂട്ടയോട്ടം പേരാമ്പ്ര എംഎല്‍എ അഡ്വ ഫാത്തിമ തെഹിലിയ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര സബ്ബ് ഡിവിഷന്‍ ഡിവൈഎസ്പി ടി.എ അഗസ്റ്റിന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതിക വിനോദ് അധ്യക്ഷത വഹിച്ചു.

പൊലീസ് ഇന്‍സ്പക്ടര്‍ കെ മുഹമ്മദാലി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, പൊലീസ് ഇന്‍സ്പക്ടര്‍ എ അജീഷ്, രാജന്‍ മരുതേരി, ഇ ഷാഹി, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ വ്യാപാര സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368784/a-rally-was-organized-in-perambra-to-promote-operation-toofan)