---
title: " ലഹരി വിരുദ്ധ റാലി നടത്തി കൊഴുക്കല്ലൂര്‍ കെജിഎംഎസ് യുപി സ്‌കൂള്‍"
english_title: "Kozhukallur KGMS UP School holds anti-drug rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368843/kozhukallur-kgms-up-school-holds-anti-drug-rally"
published_at: "2026-06-27T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fb0d1d1d87_lahario.JPG"
keywords: []
---

#  ലഹരി വിരുദ്ധ റാലി നടത്തി കൊഴുക്കല്ലൂര്‍ കെജിഎംഎസ് യുപി സ്‌കൂള്‍

> **Lead Summary:** **മേപ്പയൂര്‍ : **കൊഴുക്കല്ലൂര്‍ കെജിഎംഎസ് യുപി സ്‌കൂളില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെയും ജാഗ്രതാ സമിതിയുടെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ റാലി നടത്തി.

## Article Content

**മേപ്പയൂര്‍ : **കൊഴുക്കല്ലൂര്‍ കെജിഎംഎസ് യുപി സ്‌കൂളില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെയും ജാഗ്രതാ സമിതിയുടെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ റാലി നടത്തി.

പ്രധാനധ്യാപിക വി.പി അനില ഫ്‌ലാഗ് ഓഫ് ചെയ്തു. വായനയും അറിവുമാണ് ലഹരി എന്നും ആരും മറ്റൊരു ലഹരിക്കും അടിമപ്പെടരുതെന്നും അവര്‍ ഓര്‍മപ്പെടുത്തി. കെ റീജ, കെ ഷൈനു, ആര്‍ സി സായന്ത്, കെ ഷിജി, കീര്‍ത്തന എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368843/kozhukallur-kgms-up-school-holds-anti-drug-rally)