---
title: " ഓപ്പറേഷന്‍ തൂഫാന്‍, സംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പങ്കാളിയാവണം; കെപിസിസി സാംസ്‌ക്കാര സാഹിതി "
english_title: "Operation Toofan, cultural activists should be involved; KPCC Samskara Sahitya"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368859/operation-toofan-cultural-activists-should-be-involved-kpcc-samskara-sahitya"
published_at: "2026-06-27T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fb64af3c1f_thufan.JPG"
keywords: []
---

#  ഓപ്പറേഷന്‍ തൂഫാന്‍, സംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പങ്കാളിയാവണം; കെപിസിസി സാംസ്‌ക്കാര സാഹിതി 

> **Lead Summary:** **ചെറുവണ്ണൂര്‍: **സംസ്ഥാന സര്‍ക്കാര്‍ ലഹരിക്കെതിരെ നടത്തുന്ന ഓപ്പറേഷന്‍ തൂഫാനില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പങ്കാളികളാവണമെന്ന് ലഹരി വിരുദ്ധ ദിനത്തില്‍ കെപിസിസി സാംസ്‌ക്കാര സാഹിതി ചെറുവണ്ണൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌ക്കാരിക സദസ് ആവശ്യപ്പെട്ടു. ടി.പി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ടി.എം. ബാലന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**ചെറുവണ്ണൂര്‍: **സംസ്ഥാന സര്‍ക്കാര്‍ ലഹരിക്കെതിരെ നടത്തുന്ന ഓപ്പറേഷന്‍ തൂഫാനില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പങ്കാളികളാവണമെന്ന് ലഹരി വിരുദ്ധ ദിനത്തില്‍ കെപിസിസി സാംസ്‌ക്കാര സാഹിതി ചെറുവണ്ണൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സാംസ്‌ക്കാരിക സദസ് ആവശ്യപ്പെട്ടു. ടി.പി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ടി.എം. ബാലന്‍ അധ്യക്ഷത വഹിച്ചു.

എം.കെ. സുരേന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നിഷ മലയില്‍, എം. സ്വപ്ന, മുന്‍ അംഗം എ.കെ. ഉമ്മര്‍, വിജയന്‍ ആവള, പട്ടയാട്ട് അബ്ദുള്ള, ദിനേശന്‍ എടക്കയില്‍, പി.പി. ഗോപാലന്‍, കെ.കെ. കുഞ്ഞബ്ദുള്ള, വി. കണാരന്‍, മര്‍ഷിദ വിളയാറ തുടങ്ങിയവര്‍ സംസാരിച്ചു. വി. ദാമോദരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ റിജു ആവള നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368859/operation-toofan-cultural-activists-should-be-involved-kpcc-samskara-sahitya)