---
title: "തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രധാനമന്ത്രിക്ക് അഭിനന്ദന കത്തയച്ചു "
english_title: "Traffic congestion on Pythoth Thanikandi route; Road construction should be completed soon"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36888/traffic-congestion-on-pythoth-thanikandi-route-road-construction-should-be-completed-soon"
published_at: "2022-04-10T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6252cc7f71653_dddd.jpg"
keywords: []
---

# തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രധാനമന്ത്രിക്ക് അഭിനന്ദന കത്തയച്ചു 

> **Lead Summary:** ** പേരാമ്പ്ര :** തൊഴിലുറപ്പ് കൂലി വര്‍ദ്ധിപ്പിച്ചതില്‍ അഭിനന്ദനമറിയിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

## Article Content

** പേരാമ്പ്ര :** തൊഴിലുറപ്പ് കൂലി വര്‍ദ്ധിപ്പിച്ചതില്‍ അഭിനന്ദനമറിയിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

311 രൂപയായാണ് കേന്ദ്ര സര്‍ക്കാര്‍ കൂലി വര്‍ദ്ധിപ്പിച്ചത്. 2014 ല്‍ 126 രൂപയായിരുന്ന കൂലിയാണ് നിരവധിതവണ വര്‍ദ്ധിപ്പിച്ച് 311 രൂപയായി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്.

ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി മുയിപ്പോത്ത് പോസ്റ്റോഫിസിനു മുന്നില്‍ സംഘടിപ്പിച്ച പരിപാടി ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജിഷ് ഉദ്ഘാടനം ചെയ്തു.

സി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. ടി.എം. ഹരിദാസ്, ലേഖ ജയന്‍, കെ.പി.ടി വല്‍സലന്‍, ഡി.കെ മനു, ബാബുപിലാറത്ത്, പി.എം സജിവന്‍, സി .എം പുഷ്പ, ചന്ദ്ര പ്രഭ, ശ്രീകേഷ് കുട്ടോത്ത് എന്നിവര്‍ സംസാരിച്ചു.

എം.കെ ഗിത, ബി.എസ് അനുപമ, കെ ശോഭ, രാഹുല്‍ പി, ബാബു മരുതിയാട്ട്, സുനേഷ് എന്നിവര്‍ നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36888/traffic-congestion-on-pythoth-thanikandi-route-road-construction-should-be-completed-soon)