---
title: "പള്‍സ് പോളിയോ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി"
english_title: "Pulse polio preparations complete"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368900/pulse-polio-preparations-complete"
published_at: "2026-06-27T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ff1ffac174_2_0000_ATTACH__copy.JPG"
keywords: []
---

# പള്‍സ് പോളിയോ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

> **Lead Summary:** **പേരാമ്പ്ര: **രാജ്യവ്യാപകമായി ജൂണ്‍ 28 ന് നടക്കുന്ന പള്‍സ്‌പോളിയോ പരിപാടിയുടെ ഭാഗമായി പേരാമ്പ്ര പഞ്ചായത്ത് തല ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **രാജ്യവ്യാപകമായി ജൂണ്‍ 28 ന് നടക്കുന്ന പള്‍സ്‌പോളിയോ പരിപാടിയുടെ ഭാഗമായി പേരാമ്പ്ര പഞ്ചായത്ത് തല ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ താലൂക്കാശുപത്രിയുടെ പരിധിയില്‍ 5 വയസ്സില്‍ താഴെ പ്രായമുള്ള 1789 കുട്ടികള്‍ക്ക് 33 മരുന്ന് വിതരണ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.

അംഗനവാടി വര്‍ക്കര്‍മാരും ആശാപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരുമടങ്ങുന്ന പരിശീലനം ലഭിച്ച 66 പേരെ പോളിയോ മരുന്ന് വിതരണം ചെയ്യാനായി തയ്യാറാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാ മാര്‍ഗ്ഗളിലൂടെയും പ്രചരണ പരിപാടികള്‍ നടത്തി.

താലൂക്ക് ആശുപത്രിയുടെ പരിധിയില്‍ ബ്ലോക്ക് തല പോളിയോ മരുന്ന് വിതരണ പരിപാടിക്ക് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ: ദിവ്യ.വി.എസ്, ഹെര്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു.

5 വയസില്‍ താഴെ പ്രായമുള്ള എല്ലാ കുട്ടികളേയും മരുന്ന് വിതരണ കേന്ദ്രത്തില്‍ എത്തിച്ച് പോളിയോ മരുന്ന് നല്‍കണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കാരയാട്, പിഎച്ച്എന്‍ ഇന്‍ ചാര്‍ജ് സില്‍ജ ബിജു എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368900/pulse-polio-preparations-complete)