---
title: "റമളാന്‍ കിറ്റ് വിതരണം നടത്തി കോട്ടൂര്‍ കുന്നരം വെള്ളി മുസ്ലിം റിലീഫ് കമ്മിറ്റി "
english_title: "Kunnaram Muslim palli  Relief Committee distributed Ramadan kits"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36893/kunnaram-muslim-palli-relief-committee-distributed-ramadan-kits"
published_at: "2022-04-10T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6252d7c774155_dddd.jpg"
keywords: []
---

# റമളാന്‍ കിറ്റ് വിതരണം നടത്തി കോട്ടൂര്‍ കുന്നരം വെള്ളി മുസ്ലിം റിലീഫ് കമ്മിറ്റി 

> **Lead Summary:** **കോട്ടൂര്‍:** കുന്നരം വെള്ളി മുസ്ലിം റിലീഫ് കമ്മിറ്റി 26 വാര്‍ഷികതോടനുബന്ധിച്ച് 60 ഓളം വീടുകളില്‍ റമളാന്‍ ഭക്ഷണ കിറ്റ് നടത്തി. ചടങ്ങില്‍ മഹല്ല് ഖത്തീബ് സിറാജ്ജുദ്ദീന്‍ അശ്ഹരി സെക്രട്ടറി റിജിനാസ് ജീഷിക്കു കിറ്റു കൈമാറി.

## Article Content

**കോട്ടൂര്‍:** കുന്നരം വെള്ളി മുസ്ലിം റിലീഫ് കമ്മിറ്റി 26 വാര്‍ഷികതോടനുബന്ധിച്ച് 60 ഓളം വീടുകളില്‍ റമളാന്‍ ഭക്ഷണ കിറ്റ് നടത്തി. ചടങ്ങില്‍ മഹല്ല് ഖത്തീബ് സിറാജ്ജുദ്ദീന്‍ അശ്ഹരി സെക്രട്ടറി റിജിനാസ് ജീഷിക്കു കിറ്റു കൈമാറി.

പ്രസിഡന്റ് കേളോത്ത് ബഷീര്‍ ആദ്യക്ഷനായി. മഹല്ല് പ്രസിഡന്റ് കെ.എം സൂപ്പി ഉദ്ഘാടനം ചെയ്തു. പ്രമുഖ എഴുതുകാരനും പ്രഭാഷകനുമായ തന്‍സീര്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തി.

ഇമ്പിച്ചി മമ്മു, വി.പി കുഞ്ഞമ്മദ് കുട്ടി, കേളോത്ത് റഷീദ്, പി.പി കുഞ്ഞിമൊയ്ദി, സി.കെ കുഞ്ഞി മൊയ്തി, വി.കെ ഷാഹില്‍ എന്നിവര്‍ സംബന്ധിച്ചു. വി.കെ ഇസ്മായില്‍ സ്വാഗതവും സാബിക്ക് കുന്നരംവെള്ളി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36893/kunnaram-muslim-palli-relief-committee-distributed-ramadan-kits)