---
title: " വയോജന കൂട്ടായ്മയും ഉന്നത വിജയികള്‍ക്ക് അനുമോദനവും സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും"
english_title: "Senior Citizens' Association, Congratulation to Top Achievers and Safety Awareness Class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/368986/senior-citizens-association-congratulation-to-top-achievers-and-safety-awareness-class"
published_at: "2026-06-28T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40c6de3c5a6_lailu.JPG"
keywords: []
---

#  വയോജന കൂട്ടായ്മയും ഉന്നത വിജയികള്‍ക്ക് അനുമോദനവും സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും

> **Lead Summary:** **ഉള്ള്യേരി: **കുന്നത്തറ സാംസ്‌കാരിക നിലയം ഗ്രന്ഥാലയം വായനശാലയുടെ ആഭിമുഖ്യത്തില്‍ വയോജന കൂട്ടായ്മയും ഉന്നത വിജയികള്‍ക്ക് അനുമോദനവും സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

## Article Content

**ഉള്ള്യേരി: **കുന്നത്തറ സാംസ്‌കാരിക നിലയം ഗ്രന്ഥാലയം വായനശാലയുടെ ആഭിമുഖ്യത്തില്‍ വയോജന കൂട്ടായ്മയും ഉന്നത വിജയികള്‍ക്ക് അനുമോദനവും സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

ഉള്ള്യേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ പുനത്തില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കുന്നത്തറ സാംസ്‌കാരിക നിലയം പ്രസിഡണ്ട് പി.വി ഭാസ്‌കരന്‍ കിടാവ് അധ്യക്ഷത വഹിച്ചു.

ദീനദയാല്‍ ഉപാദ്ധ്യായ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആയുര്‍വേദ എംഡി പരീക്ഷയില്‍ ഒന്നാം റാങ്കും ഗോള്‍ഡ് മെഡലും കരസ്ഥമാക്കിയ ഡോ: അങ്കിത ഹരിദാസിന് നാടിന്റെ സ്‌നേഹോപഹാരം സമര്‍പ്പിച്ചു.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം വത്സല കൊടിയാറമ്പത്ത് മുഖ്യാതിഥിയായി. തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.

അത്യാവശ്യഘട്ടങ്ങളിലെ സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രഥമ ശുശ്രൂഷ പരിശീലനവും നല്‍കി. തുടര്‍ന്ന് പുതിയ 11 അംഗ വയോജനവേദി നിര്‍വ്വാഹ സമിതിയും രൂപീകരിച്ചു. 

മുന്‍ഉള്ള്യേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി സുകുമാരന്‍, ടി.ബാബു, സാംസ്‌കാരിക നിലയം വൈസ് പ്രസിഡണ്ട് രജനീഷ് നിടുമ്പ്രത്ത്, രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സാംസ്‌കാരിക നിലയം സെക്രട്ടറി ബാബുരാജ് ശ്രീരഞ്ജിനി സ്വാഗതം പറഞ്ഞ ചടങ്ങിന് സാംസ്‌കാരിക നിലയം ജോ. സെക്രട്ടറി പ്രഭീഷ് കുമാര്‍ നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/368986/senior-citizens-association-congratulation-to-top-achievers-and-safety-awareness-class)