---
title: "പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ പഞ്ചായത്ത് തല ഉദ്ഘാടനം "
english_title: "Panchayath level inauguration of Pulse Polio Immunization at velam "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369023/panchayath-level-inauguration-of-pulse-polio-immunization-at-velam"
published_at: "2026-06-28T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40e7440dc97_poi.JPG"
keywords: []
---

# പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ പഞ്ചായത്ത് തല ഉദ്ഘാടനം 

> **Lead Summary:** **വേളം **:വേളം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പള്‍സ് പോളിയോ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീല ആര്യങ്കാവില്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ വിവിധ ബൂത്തുകളില്‍ ജനപ്രതിനിധികള്‍ ഉദ്ഘാടനം നിര്‍വഹിച്ചു

## Article Content

**വേളം **:വേളം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സംഘടിപ്പിച്ച പള്‍സ് പോളിയോ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീല ആര്യങ്കാവില്‍ നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ വിവിധ ബൂത്തുകളില്‍ ജനപ്രതിനിധികള്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ചടങ്ങില്‍ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഫസില, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിറാജ് എന്‍, ജെ പി.എച്ച്.എന്‍. തസ്നി സുലൈമാന്‍, നേഴ്‌സിങ് ഓഫീസര്‍,ആശാ പ്രവര്‍ത്തകര്‍, മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

രാജ്യത്ത് പോളിയോ രോഗം പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ അര്‍ഹരായ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കേണ്ടതിന്റെ പ്രാധാന്യം ചടങ്ങില്‍ പങ്കെടുത്തവര്‍ ഓര്‍മ്മിപ്പിച്ചു. ഗ്രാമീണ മേഖലയിലെ മുഴുവന്‍ കുട്ടികളിലേക്കും പള്‍സ് പോളിയോ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നതിന് ആരോഗ്യവകുപ്പ് ജീവനക്കാരും ആശാ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369023/panchayath-level-inauguration-of-pulse-polio-immunization-at-velam)