---
title: " കണ്ണൂര്‍ സര്‍വ്വോദയ സംഘം പേരാമ്പ്രയില്‍ ഖാദി വിപണനമേള ആരംഭിച്ചു"
english_title: "Kannur Sarvodaya Sangh has started a khadi marketing fair in Perambalur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36908/kannur-sarvodaya-sangh-has-started-a-khadi-marketing-fair-in-perambalur"
published_at: "2022-04-10T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6252ea3c3d6af_dddd.jpg"
keywords: []
---

#  കണ്ണൂര്‍ സര്‍വ്വോദയ സംഘം പേരാമ്പ്രയില്‍ ഖാദി വിപണനമേള ആരംഭിച്ചു

> **Lead Summary:** **പേരാമ്പ്ര: **വിഷു-റംസാന്‍ പ്രമാണിച്ച് കണ്ണൂര്‍ സര്‍വ്വോദയ സംഘം പേരാമ്പ്രയില്‍ വിപണനമേള ആരംഭിച്ചു. സര്‍വ്വോദയ സംഘം സെക്രട്ടറി പി പ്രസാദ് അധ്യക്ഷനായി.

## Article Content

**പേരാമ്പ്ര: **വിഷു-റംസാന്‍ പ്രമാണിച്ച് കണ്ണൂര്‍ സര്‍വ്വോദയ സംഘം പേരാമ്പ്രയില്‍ വിപണനമേള ആരംഭിച്ചു. സര്‍വ്വോദയ സംഘം സെക്രട്ടറി പി പ്രസാദ് അധ്യക്ഷനായി.

ബേ്‌ളാക്ക് പഞ്ചായത്ത് മെംബര്‍ എം.കെ വിനോദന്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഖാദിഭവന്‍ മാനേജര്‍ ടി.കെ സുരേഷ് ആദ്യവില്പന നടത്തി.

പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് സുനില്‍കുമാര്‍, വി. ശ്രീലത, പി.വി അനിത എന്നിവര്‍ സംസാരിച്ചു. സി.പി ശോഭന, എം.കെ അനിഷ, എം.കെ കൃഷ്ണദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പേരാമ്പ്ര അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് താഴെ(വടകര റോഡ്) ആരംഭിച്ച വിപണന കേന്ദ്രം മെയ് 3 വരെ തുടരും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36908/kannur-sarvodaya-sangh-has-started-a-khadi-marketing-fair-in-perambalur)